Monday, March 16, 2026 Last Updated 37 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 06.09 PM

നയപ്രഖ്യാപന വിവാദം: വായിക്കാതെ വിട്ടതിൽ അവാസ്തവ വിവരങ്ങൾ; വിശദീകരണവുമായി ലോക് ഭവൻ

സർക്കാർ നേരത്തെ തന്നെ വിവരങ്ങൾ മാറ്റാമെന്ന് സമ്മതിച്ചിരുന്നു.
uploads/news/2026/01/821761/Untitled-1.gif

നയപ്രഖ്യാപന വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ. നയപ്രഖ്യാപന പ്രസം​ഗത്തിൽ വായിക്കാതെ വിട്ട ഭാ​ഗങ്ങളിൽ അവാസ്തവമായ വിവരങ്ങൾ ഉണ്ടെന്നും അവ മാറ്റാൻ നിർദേശം നൽകിയിട്ടും സർക്കാർ മാറ്റിയില്ലെന്നുമാണ് വിശദീകരണം.

സർക്കാർ നേരത്തെ തന്നെ വിവരങ്ങൾ മാറ്റാമെന്ന് സമ്മതിച്ചിരുന്നു. എന്നാൽ, നിർദേശം അംഗീകരിക്കാത്തത് കൊണ്ടാണ് ആ ഭാ​ഗം വായിക്കാതിരുന്നതെന്ന് ലോക് ഭവൻ അറിയിച്ചു. ബില്ലുകൾ തടഞ്ഞതിന് എതിരായ ഹർജി ഭരണഘടന ബെഞ്ചിന് വിട്ടെന്ന ഭാഗം തെറ്റാണ്. പ്രസംഗം എത്തിച്ചത് അർദ്ധരാത്രിയിൽ ആണെന്നും ലോക്ഭവൻ അറിയിച്ചു.

കേന്ദ്രത്തിനും ഗവര്‍ണര്‍ക്കും നയപ്രഖ്യാപന പ്രസംഗത്തിൽ എതിരായ വിമര്‍ശനങ്ങള്‍ രാജേന്ദ്ര ആർലേക്കർ ഒഴിവാക്കുകയും ചിലത് കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു. ഒഴിവാക്കിയ ഭാഗങ്ങള്‍ സഭയിൽ വായിച്ചു അസാധാരണനീക്കം നടത്തിയ മുഖ്യമന്ത്രി ഗവർണറെ വിമർശിച്ചു. പ്രതിപക്ഷവും സ്പീക്കറും ഗവര്‍ണറുടെ നടപടിയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW