-->
ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ വാർത്തയാണ് മാധ്യമങ്ങളിൽ നിറയുന്നത്. ഈ സംഭവത്തിനു പിന്നാലെ തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. പലരും ആ യുവതിയുടെ ഭാഗത്താണ് കുറ്റമെന്നാണ് ആരോപിക്കുന്നത്. സെലിബ്രിറ്റികളും തങ്ങളുടെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്നുണ്ട്.
ഇപ്പോഴിതാ തീരാനോവായി മാറിയ ദീപക് എന്ന ചെറുപ്പക്കാരന്റെ കുടുംബത്തിന്റെ വേദന പങ്കിടുകയാണ് അഭിനേത്രിയായ ഷംന കാസിം. ഒരു തെറ്റായ ആരോപണം ജീവിതം തകര്‍ക്കുമെന്നാണ് ഷംന കുറിച്ചിരിക്കുന്നത്.
‘‘സ്ത്രീകളെ ഉപദ്രവിക്കുന്നവർ ഉണ്ടെങ്കിലും, അതിനെ നേരിടാൻ നിയമവഴികൾ നമ്മുക്ക് ലഭ്യമാണ്.
കേരളത്തിൽ, നിങ്ങൾക്ക് ബസിൽ തന്നെ പോലീസ്സ്റ്റേഷനിലേക്ക് വിടാൻ ആവശ്യപ്പെടാം...അതുമില്ലെങ്കിൽ, നേരിട്ട് പോലീസ്സ്റ്റേഷനിൽ പോയി പരാതി നൽകാം.
ഒരു തെറ്റായ ആരോപണം, ഒരു ജീവിതം തകർക്കാം.
ആ അച്ഛന്റെയും അമ്മയുടെയും കരച്ചിൽ, ഒരിക്കലും നിർത്താനാവാത്ത വേദനയാണ്...ഞാൻ കണ്ട വീഡിയോയിൽ, ആ യുവാവ് തെറ്റുകാരനായി എനിക്ക് തോന്നുന്നില്ല.
ഇനി ഒരാളും ഇത്തരമൊരു അവസ്ഥ അനുഭവിക്കേണ്ടി വരാതിരിക്കട്ടെ.
പ്രിയ ദീപക്, മാപ്പ്....അമ്മേ... അച്ഛാ... മാപ്പ്....’’ എന്നാണ് ദീപക്കിന്റെ ചിത്രം പങ്കിട്ട് ഷംന കുറിച്ചിരിക്കുന്നത്. ഷംനയുടെ കുറിപ്പിന് നിരവധി പേരാണ് അഭിനന്ദനം പങ്കിട്ടിരിക്കുന്നത്. നിങ്ങളെങ്കിലും ഒരുവാക്ക് പറഞ്ഞല്ലോ, ജീവിതത്തില്‍ അഭിനയിക്കാത്ത നടിയെന്നാണ് കമന്റുകള്‍.