Friday, March 13, 2026 Last Updated 10 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 02.19 PM

‘Mamas day out;’ നിറവയറുമായി സോനം കപൂറിന്റെ പുതിയ ചിത്രങ്ങള്‍

sonam-kapoor
photo-www.instagram.com/sonamkapoor/

നടി സോനം കപൂര്‍ തന്റെ നിറവയറുമായി നിന്നെടുത്ത ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. എന്നാല്‍ ഇതൊരു മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ഭാഗമല്ല.

സാധാരണ ഒരു ഡേ ഔട്ടിന് വേണ്ടി ഒരുങ്ങിയപ്പോള്‍ എടുത്തതാണെന്നാണ് സോനം കപൂര്‍ പറയുന്നത്. കറുത്ത കോട്ടും സ്‌കേര്‍ട്ടും ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ ആദ്യ കാഴ്ചയില്‍ തന്നെ ആരാധകരെ ആകര്‍ഷിക്കും.

ആരാധകരെ മാത്രമല്ല, സെലിബ്രിറ്റികളെയും ചിത്രങ്ങള്‍ ആകര്‍ഷിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് പോസ്റ്റിന് താഴെയുള്ള കമന്റുകള്‍. മൃണാള്‍ താക്കൂര്‍, സ്വര ഭാസ്‌കര്‍ തുടങ്ങിയവരുടെ കമന്റും, സമാന്ത റുത്ത് പ്രഭു, കാജള്‍ അഗര്‍വാള്‍ തുടങ്ങിയവരുടെ ലൈക്കുമെല്ലാം കാണാം.

2018 ല്‍ ആണ് അനില്‍ കപൂറിന്റെ മകളും നടിയുമായ സോനം കപൂര്‍ വിവാഹിതയായത്. ഇന്ത്യന്‍ ബിസിനസ്സുകാരനായ ആനന്ദ് അഹൂജയാണ് ഭര്‍ത്താവ്.

2022 ല്‍ ആണ് ആദ്യത്തെ കുഞ്ഞിന്റെ ജനനം. അമ്മയായതിന് ശേഷം തന്റെ കാഴ്ചപ്പാടുകളും ജീവിതവും എല്ലാം മാറിയതായി സോനം കപൂര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പാണിലാണ് താരം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW