-->
അന്തരിച്ച മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് വീട് വെച്ച് നല്‍കാന്‍ അനുവദിച്ച ഭൂമിയുടെ ആധാരം റദ്ദാക്കണമെദ്ദ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെന്ന ബിഷപ്പ് നോബിള്‍ ഫിലിപ്പിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കൊല്ലം സുധിയുടെ മകന്‍ രാഹുല്‍ദാസ് എന്ന കിച്ചു.
‘വീടിന്റെ സ്ഥലവുമായി ബന്ധപ്പെട്ട് വക്കീല്‍ നോട്ടീസ് ലഭിച്ചതായി കിച്ചു പറഞ്ഞു. വക്കീല്‍ നോട്ടീസിനെക്കുറിച്ച് അറിഞ്ഞു. അമ്മയുടെയും എനെറയും പേരിലാണ് കേസ് വന്നിരിക്കുന്നത്. വക്കീല്‍ നോട്ടീസ് കൈപ്പറ്റിയില്ല. കോട്ടയത്തേക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഞാന്‍ താമസിക്കുന്നത് കൊല്ലത്താണ്. വീട് കോട്ടയത്താണ്. വല്ലപ്പോഴും മാത്രമേ അവിടെ താമസിക്കാറുളളൂ അനിയനെ കാണാന്‍ പോകുമ്പോള്‍ മാരതമാണ് അത്. ഒരു കാര്യത്തിലും ഇടപെടാതിരിക്കുകയായിരുന്നു ഞാന്‍. എന്റെ പേരിലാണ് കേസ് വന്നിരിക്കുന്നത്.
വീട് വെച്ചുതന്നവരോടും സ്ഥലം നല്‍കിയവരോടും നന്ദി മാത്രമേ ഉളളൂ, ഇപ്പോഴും നന്ദി മാത്രമേ പറയാനുളളൂ, വീട് വെച്ച് തന്നതിനും സ്ഥലം തന്നതിനുമെല്ലാം നന്ദിയുണ്ട്. കേസ് എന്തിനാണ് എന്ന് അറിയില്ല. വീട് എന്റെ പേരിലായതിനാലാണ് നോട്ടീസ് എന്നാണ് കരുതുന്നത്. നോട്ടീസ് വന്നതില്‍ സന്തോഷം. വരുന്നിടത്ത് വെച്ച് നോക്കാമെന്നും കിച്ചു പ്രതികരിച്ചു.
എന്താണ് ഇപ്പോള്‍ ചെയ്യുക.. കൊല്ലത്ത് വെറുതേ ഇരുന്ന എന്റെ പേരില്‍ കേസായി. അമ്മയുടെയും എന്റേയും പേരിലാണ് കേസായിരിക്കുന്നത്. ബിഷപ്പാണ് കേസ് കൊടുത്തത്. അദ്ദേഹത്തെ പിന്തുണച്ച് മാത്രമേ ഞാന്‍ സംസാരിച്ചിട്ടുളളു. ലൈവ് ചെയ്തപ്പോള്‍ ഇതുമായി ബ്‌നധപ്പെട്ട് ചോദ്യം വന്നിരുന്നു. അപ്പോഴും ഞാന്‍ പറഞ്ഞത് വീടിന്റെ കാര്യം നോക്കേണ്ടത് അവിടെ താമസിക്കുന്നവരായ ഞങ്ങളാണെന്നാണ്. അത് ദാനമായി തന്നവര്‍ക്ക് ഉത്തരവാദിത്വം ഇല്ലെന്നും പറഞ്ഞിരുന്നു. എന്നിട്ടും എന്റെ പേരില്‍ കേസായി. വളരെ അധികം നന്ദിയുണ്ട്. പണ്ടേ ഞാന്‍ പറഞ്ഞിരുന്നു ഇതിലൊന്നും എന്നെ വലിച്ചിടരുത്. ഞാന്‍ ഇക്കാര്യത്തില്‍ ഒന്നും ഇല്ലെന്ന്. വക്കീല്‍ നോട്ടീസ് വന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. വളരെ സന്തോഷമുണ്ട്. ഒരു കാര്യത്തിലും ഇടപെടാതിരുന്നിട്ടും എന്റെ പേരില്‍ കേസായല്ലോ.
എന്റെ സൈഡില്‍ നിന്ന് ഒരു മറുപടി വേണമല്ലോ. അതിന്റെ ഭാഗമായിട്ടാണ് ഈ വീഡിയോ ഇടുന്നത്. വീട് വെച്ച് തന്നവരെയോ സ്ഥലം തന്നവരേയോ മോശമായി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. എല്ലാവര്‍ക്കും വളരെ നന്ദി. നല്ലൊരു കാര്യമാണ് ഞങ്ങള്‍ക്ക് ചെയ്ത് തന്നിരിക്കുന്നത്. എനിക്ക് അതില്‍ സന്തോഷം മാത്രമേയുളളു. എന്റെ പേരിലാണ് വീട് എന്നതുകൊണ്ടാകും എനിക്ക് കൂടി വക്കീല്‍ നോട്ടീസ് വന്നതെന്ന് തോന്നുന്നു. എന്താകുമെന്ന് നോക്കാം. വേറെ വഴിയില്ല. ഇങ്ങനെയൊക്കെ പ്രശ്‌നമായി തീരുമെന്ന് കരുതിയില്ല. എല്ലാം പെട്ടന്നായിരുന്നു. കടയില്‍ ജ്യൂസ് കുടിച്ചുകൊണ്ടിരുന്നപ്പോഴാണ് കേസായി എന്ന് അറിഞ്ഞത്. കോട്ടയം വരെ ഇനി പോകേണ്ടി വരും. ഞാന്‍ താമസിക്കുന്നതും പഠിക്കുന്നതും എല്ലാം കൊല്ലത്താണ്. ഒരു കാര്യവുമില്ലാത്ത ഒന്നാണിത്’ കിച്ചു പറഞ്ഞു.
വക്കീല്‍ നോട്ടീസ് വന്നതിനെക്കുറിച്ച് മകന്‍ കിച്ചു വിളിച്ച് അറിയിച്ചതായി രേണു സുധി വ്യക്തമാക്കിയിരുന്നുു. തന്റെ പേരില്‍ അല്ല വീടെന്നും കൊല്ലം സുധിയുടെ രണ്ട് മക്കളുടെ പേരിലാണ് വീടെന്നിരിക്കെ എന്തിനാണ് തന്റെ പേരില്‍ വക്കീല്‍ നോട്ടീസ് അയച്ചതെന്ന് അറിയില്ലെന്നായിരുന്നു രേണുവിന്റെ പ്രതികരണം.