Thursday, March 12, 2026 Last Updated 3 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Jul 2025 01.50 PM

‘‘ഞാനുള്ളതിന്റെ പേരില്‍ വീണ എന്ന സ്ത്രീ അച്ഛനുമായി വഴക്കിട്ടിട്ടുണ്ട്; എന്റെ ലൈഫിലെ ഏറ്റവും മോശം സമയമാണത്; ഒന്നിനും കാരണം രേണു അമ്മ അല്ല...’’ തുറന്നടിച്ച് കിച്ചു.

uploads/news/2025/07/793572/Untitled-2.jpg
Kichu Sudhi aganist veena s pillai (Image Source: Youtube)

മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയിലൂടെ പ്രേക്ഷകര്‍ അറിയുകയും സ്നേഹിക്കുകയും ചെയ്ത കുട്ടിയാണ് സുധിയുടെ മകന്‍ രാഹുല്‍ ദാസ് എന്ന കിച്ചു. അച്ഛന്റെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങളില്‍ ഒപ്പം നില്‍ക്കുകയും താങ്ങായി മാറുകയും ചെയ്ത പുത്രന്‍. കുറച്ചു നാള്‍ മുമ്പു വരെ സുധിയോടും കുടുംബത്തോടും എല്ലാവര്‍ക്കും സ്നേഹവും സഹതാപവും ഒക്കെയായിരുന്നു. എന്നാല്‍ സുധിയുടെ ഭാര്യ രേണു ഫാഷന്‍ ഫോട്ടോഷൂട്ടുകളും റീല്‍സ് വീഡിയോകളും ചെയ്തു തുടങ്ങിയതോടെ പലരും വിമര്‍ശനങ്ങളും നെഗറ്റീവ് കമന്റുകളുമൊക്കെ പറഞ്ഞു തുടങ്ങി.
ഇന്റിമേറ്റ് റീല്‍സ് വീഡിയോകളും ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളും രേണു തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാന്‍ തുടങ്ങിയതോടെയാണ് വീണ്ടും കൊല്ലം സുധിയും കുടുംബവും വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയത്. എന്നാല്‍ നെഗറ്റീവ് കമന്റുകളും സൈബര്‍ അറ്റാക്കുകളും വകവയ്ക്കാതെ രേണു ഇപ്പോഴും കരിയറില്‍ ശ്രദ്ധിച്ച് രംഗത്തുണ്ട്.
അതിനു പിന്നാലെ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലം സുധിയുടെ വിവാഹത്തെക്കുറിച്ചും ഭാ​‍ര്യയാണെന്ന അവകാശവാദങ്ങളുമായും ചിലര്‍ രംഗത്ത് വന്നു. രണ്ടാം ഭാര്യ താനാണെന്നും രേണുവാണ് തങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാക്കിയെന്നും ആ​രോപിച്ചാണ് രണ്ടാം ഭാര്യയായ വീണ എസ് പിള്ള രംഗത്ത് വന്നത്. അതിനെതിരെ രേണു തന്റെ അഭിമുഖങ്ങളിലൂടെ മറുപടി കൊടുക്കുന്നുണ്ട്.
എന്നാല്‍ ഇപ്പോഴിതാ എല്ലാ വിവാദങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും മറുപടി നല്‍കുകയാണ് കൊല്ലം സുധിയുടെ മകൻ കിച്ചു. സുധിയുടെ രണ്ടാം ഭാര്യയായ വീണ എസ് പിള്ള ഉയർത്തിയ ആരോപണങ്ങള്‍ക്കടക്കം തന്റെ ലൈവിലൂടെ കിച്ചു മറുപടി നല്‍കി. ആരോപണങ്ങള്‍ തുടർക്കഥയാക്കുന്ന സാഹചര്യത്തിലാണ് പ്രതികരിക്കാൻ തീരുമാനിച്ചതെന്ന് കിച്ചു പറഞ്ഞു.
‘‘അമ്മ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്തോട്ടെ, അമ്മയ്ക്ക് അമ്മയുടേതായ ഇഷ്ടം. അതില്‍ ഞാൻ പ്രതികരിക്കാറില്ല. ആരും എന്റെ വായടപ്പിച്ചിട്ടില്ല, പേടിപ്പിച്ച്‌ വെച്ചിട്ടും ഇല്ല. അമ്മയെ പറഞ്ഞ് മനസിലാക്കണം എന്നൊക്കെ പറഞ്ഞ് ചിലർ വിളിക്കുകയാണ്. അമ്മയെ ഞാൻ എന്ത് പറഞ്ഞ് മനസിലാക്കാനാണ്. ഓരോരുത്തർക്കും അവരവരുടെ ഇഷ്ടം കാണില്ലേ?
എന്റെ ഇപ്പോഴത്തെ ജീവിതത്തില്‍ ഞാൻ ഒകെയാണ്. അങ്ങനെ തന്നെ പോകാനാണ് എനിക്കിഷ്ടം. ഞാൻ പ്രതികരിക്കാത്തത് അനാവശ്യ ചർച്ചകള്‍ക്ക് വഴികൊടുക്കരുതെന്ന് കരുതിയാണ്. ആരോപണങ്ങള്‍ക്ക് മറുപടി കൊടുക്കാൻ നിന്നാല്‍ അതിനെ നേരം കാണുകയുള്ളൂ.
അമ്മയുടെ ഫാഷൻ ഷോയൊന്നും ഞാൻ കാണാറില്ല, കാണാതെ എങ്ങനെ ഇഷ്ടമാണെന്ന് പറയും? ഞാൻ കൊല്ലത്ത് നില്‍ക്കുന്നത് എനിക്ക് ഇവിടെ നില്‍ക്കാൻ ഇഷ്ടമായത് കൊണ്ടാണ്. ഞാൻ കുഞ്ഞിലെ തൊട്ട് ഇവിടെയാണ് നില്‍ക്കുന്നത്. പിന്നെ അച്ഛൻ പോയപ്പോള്‍ അവിടെ അത്ര കംഫേർട്ട് ആയി തോന്നിയില്ല. ഇവിടെയാകുമ്പോള്‍ അച്ഛാമ്മയൊക്കെ ഉണ്ട്.
ഞാൻ ഇവിടെ ആരേയും പിന്തുണച്ച്‌ സംസാരിക്കുന്നില്ല. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഞാൻ പറഞ്ഞുകഴിഞ്ഞു. അമ്മയെ കുറിച്ച്‌ സംസാരിക്കൂവെന്നൊക്കെ പലരും ചോദിക്കുന്നു. ഞാൻ എന്താണ് പറയേണ്ടത്. അമ്മയുടെ അഭിനയത്തെ കുറിച്ചാണെങ്കില്‍ തുടക്കമല്ലേ, എന്നാല്‍ ആദ്യത്തെ പോലെയല്ല, കുറച്ച്‌ ഇംപ്രൂവ് ചെയ്യുന്നുണ്ട്. ചില റീലുകളൊക്കെ എനിക്ക് ഇഷ്ടപ്പെടുന്നുണ്ട്. ചിലതൊന്നും ഇഷ്ടാകുന്നില്ല. അമ്മയെ കുറിച്ച്‌ കുറ്റം പറഞ്ഞതല്ല, ഒരു പ്രേക്ഷകൻ എന്ന നിലയിലാണ് പ്രതികരിച്ചത്.
റിതപ്പനെ ഇവിടെ കൊണ്ടുവന്നാല്‍ അവനെ നോക്കുന്നത് പ്രായോഗികമല്ല, അവൻ കൊച്ചുകുഞ്ഞല്ലേ, ഞാൻ സെറ്റിലായാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളൂ. അവന് ചേട്ടനൊപ്പം നില്‍ക്കണമന്ന് പറഞ്ഞാല്‍ കൂടെ കൊണ്ടുവന്ന് നിർത്തും. ആരോപണങ്ങളൊക്കെ എന്റെ ഭാവിയെ ബാധിക്കും. ഞാൻ നല്ല നിലയില്‍ എത്തണം അമ്മയേയും റിതപ്പനേയും നോക്കണമെന്നൊക്കെ എല്ലാവരും പറയുന്നു. എന്നാല്‍ ഇങ്ങനെയൊക്കെ കേട്ട് കഴിഞ്ഞാല്‍ ഞാൻ എങ്ങനെ നല്ലനിലയില്‍ എത്തും?
അമ്മ എനിക്ക് ഇടയ്ക്കിടെ പോക്കറ്റ് മണി തരാറുണ്ട്. പുതിയ വീട്ടില്‍ ‍ഞാൻ ഒകെ അല്ല താമസിക്കാൻ അതുകൊണ്ടാണ് താമസിക്കാത്തത്. എനിക്ക് കൊല്ലത്തെ വീട്ടില്‍ നില്‍ക്കുന്നതാണ് ഇഷ്ടം. എന്നെ ആ വീട്ടില്‍ നിന്നും ആരും ചവിട്ടിയിറക്കിയിട്ടില്ല.
അച്ഛനെ കുറിച്ചാണ് ഇപ്പോള്‍ എല്ലാവരും മോശം പറയുന്നത്. ഒന്നു കെട്ടി, രണ്ട് കെട്ടി, മൂന്ന് കെട്ടി എന്നൊക്കെയാണ് പറയുന്നത്. എന്നാല്‍ പുള്ളിക്ക് ആ ബന്ധങ്ങളൊന്നും ശരിയായിരുന്നില്ല. രണ്ടാമത്തെ വിവാഹം കഴിച്ചപ്പോള്‍ ഞാൻ കൊല്ലത്തെ വീട്ടിലായിരുന്നു. രണ്ടാമത്തെ വിവാഹം ഡിവോഴ്സ് ആവാൻ കാരണം അമ്മയല്ല. അവർ തമ്മില്‍ പ്രശ്നമായത് കൊണ്ടാണ്. ആ ചാപ്റ്റർ അവിടെ വെച്ച്‌ ക്ലോസായി.
ഇപ്പോള്‍ അച്ഛന്റെ രണ്ടാം വിവാഹമാണല്ലോ ചർച്ച. വീണ പറഞ്ഞതൊന്നും കറക്ടല്ല. അങ്ങനെയൊരു വിവാഹം നടന്നുവെന്നത് ശരിയാണ്. എന്നാല്‍ രണ്ട് പേരും ആ ബന്ധത്തില്‍ ഒകെയായിരുന്നില്ല. എന്നും അടിയും പ്രശ്നങ്ങളുമായിരുന്നു. അവസാനം രണ്ട് പേരും പരസ്പരം സംസാരിച്ച്‌ അവസാനിപ്പിച്ചതാണ്. ഈ വരുന്ന ആരോപണങ്ങളൊന്നും കറക്ടായിട്ടുള്ള കാര്യമല്ല, അത് വീണ്ടും സംസാരിച്ച്‌ വഷളാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
ആ സ്ത്രീ പറയുന്നത് അവര് ശരിയും അച്ഛൻ പ്രശ്നക്കാരനാണെന്നൊക്കെയാണ്. അവർ വിവാഹം കഴിച്ചപ്പോഴും ഞാൻ ഇവിടെയായിരുന്നു. അപ്പോള്‍ ചിന്തിക്കാവുന്നതേ ഉള്ളൂ എന്തൊക്കെയായിരുന്നു പ്രശ്നങ്ങളെല്ലാം എന്ന്...’’ കിച്ചു പറയുന്നു.
അച്ഛനേയും തന്നേയും കുറിച്ച്‌ ആ സ്ത്രീ പറഞ്ഞതൊന്നും സത്യമല്ലെന്ന് തുറന്നടിക്കുകയാണ് സുധിയുടെ മകൻ കിച്ചു. അച്ഛനൊപ്പം വീണ ദാമ്പത്യ ജീവിതം നയിച്ച സമയമായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടമെന്നും കൂടുതല്‍ ഒന്നും താൻ പറയുന്നില്ലെന്നും ലൈവില്‍ സംസാരിക്കവെ കിച്ചു പറഞ്ഞു.
‘‘വീണ പറഞ്ഞതൊന്നും സത്യമല്ല. ഇങ്ങനെ ഓരോരുത്തർ വന്ന് ഓരോന്ന് പറയുമ്പോള്‍ എന്റെ ഭാവിയെ കൂടിയാണ് അത് ബാധിക്കുന്നത്. എനിക്ക് എന്റേതായ കരിയർ സെറ്റ് ചെയ്യണം. അതുകൊണ്ടാണ് ഞാൻ ഒന്നിനും പ്രതികരിക്കാൻ വരാത്തത്. അല്ലാതെ എന്നെ ആരും പേടിപ്പിച്ച്‌ കെട്ടിയിട്ടേക്കുകയല്ല. രേണു അമ്മ എനിക്ക് ഇടയ്ക്ക് പോക്കറ്റ് മണി തരാറുണ്ട്. ഞാൻ കോട്ടയത്തെ വീട്ടില്‍ ഓക്കെയല്ല. എനിക്ക് കംഫേർട്ട് കൊല്ലത്തെ വീടാണ്. അല്ലാതെ അവിടെ നിന്ന് എന്നെ ആരും ഇറക്കിവിട്ടിട്ടില്ല.
റിഥപ്പനെ കാണാൻ പോകുന്നുണ്ട്. അവന്റെ പിറന്നാള്‍ വരാൻ പോവുകയാണ്. അച്ഛനാണിപ്പോള്‍ ഏറ്റവും കൂടുതല്‍ ബാഡ് വരുന്നത്. രണ്ട് കെട്ടി, മൂന്ന് കെട്ടി എന്നൊക്കെയാണ് പറയുന്നത്. അതൊന്നും പുള്ളിക്ക് സെറ്റായില്ല. ആദ്യത്തെ വിവാഹത്തിനുശേഷം ഞാൻ ഉണ്ടായി. പിന്നീട് രണ്ടാമത് കെട്ടി. അത് തീരെ ഓക്കെയായിരുന്നില്ല. അവർ തമ്മില്‍ എപ്പോഴും വഴക്കായിരുന്നു.
ഞാൻ കൊല്ലത്ത് അച്ഛമ്മയ്ക്കൊപ്പമായിരുന്നു. അവർ മറ്റൊരു വീട്ടിലായിരുന്നു. വീണ എന്ന സ്ത്രീയുമായുള്ള ഡിവോഴ്സിന് കാരണം രേണു അമ്മയല്ല. പൈസയും മറ്റുമൊക്കെയായിരുന്നു അവരുടെ പ്രശ്നം. പക്ഷെ അവർ ഇപ്പോള്‍ വന്ന് പറയുമ്പോള്‍ അവർ നല്ലയാളും അച്ഛൻ തെറ്റ് എന്ന രീതിയിലുമാണ് പറയുന്നത്. കഥയെല്ലാം കൊല്ലത്തുള്ളവർക്ക് അറിയാം.
വീണ എന്ന സ്ത്രീയെ അച്ഛൻ വിവാഹം കഴിച്ചപ്പോഴും ഞാൻ അച്ഛന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും ഒപ്പമായിരുന്നു. അത്രയും നിങ്ങള്‍ ചിന്തിച്ചാല്‍ തന്നെ കാര്യം മനസിലാകും. ഞാൻ ഒന്നില്‍ പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ രണ്ടാം വിവാഹം. അവർ എപ്പോഴും അടിയായിരുന്നു. ഞാൻ പറഞ്ഞാല്‍ കൂടിപ്പോകും. അതുകൊണ്ട് ഒന്നും പറയുന്നില്ല.
അച്ഛനെ കുറിച്ച്‌ ശരിയല്ലാത്ത കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ വിഷമമുണ്ട്. എന്നെ നോക്കിയത് അച്ഛനും അച്ചാ‌മ്മയും വല്യച്ഛനും വല്യമ്മയും എല്ലാം തന്നെയാണ്. മൂന്ന് വയസുള്ളപ്പോഴാണ് ഞാനും അച്ഛനും കൊല്ലത്തേക്ക് വരുന്നത്. എനിക്ക് വേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റുമോ അതെല്ലാം അച്ഛൻ ചെയ്തിട്ടുണ്ട്. ഞാനും അച്ഛനും തമ്മില്‍ ഒരിടയ്ക്ക് പ്രശ്നമുണ്ടായിരുന്നു. അത് പിന്നീട് സംസാരിച്ച്‌ തീർത്തു. അച്ഛൻ മരിച്ചപ്പോഴും എന്റെ മനസില്‍ അതായിരുന്നു.
അതുപോലെ കൊറോണ സമയത്ത് അച്ഛന് ഒരുപാട് കടം ഉണ്ടായിരുന്നു. കൊറോണ സമയത്ത് ഞങ്ങള്‍ കോട്ടയത്തായിരുന്നു. ഞാൻ അച്ഛൻ, അമ്മ, റിഥപ്പൻ, രേണു അമ്മയുടെ പപ്പ, അമ്മ, ചേച്ചി, അളിയൻ അടക്കം ഒമ്പത് പേരുണ്ടായിരുന്നു. എല്ലാവരുടെയും ചിലവ് അച്ഛനാണ് ആ സമയത്ത് നോക്കിയത്. കൂടാതെ ഒരു യുട്യൂബ് ചാനല്‍ തുടങ്ങിയും പെട്ട് പോയിരുന്നു.
കടം വന്നു... പക്ഷെ അതിന്റെ പേരില്‍ പറ്റിച്ചെന്ന് പറയരുത്. അച്ഛന്റെ കാര്യം പറയുമ്പോഴാണ് എനിക്ക് വിഷമം വരുന്നത്. പുള്ളി ഒന്നും ചെയ്തിട്ടില്ല. എല്ലാവരേയും സ്നേഹിച്ചു. വീണ എന്ന സ്ത്രീ ‍ഞാനുള്ളതിന്റെ പേരില്‍ അച്ഛനുമായി വഴക്കിട്ടിട്ടുണ്ട്. എന്റെ ഏറ്റവും മോശം ലൈഫ് ആ സമയത്തായിരുന്നു. ഞാൻ സുധി കുട്ടാ എന്നാണ് അച്ഛനെ വിളിച്ചിരുന്നത്. അങ്ങനെ പോലും വിളിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു.
ജീവിക്കാൻ വേണ്ടി അച്ഛൻ കുറേ കാര്യങ്ങള്‍ നോക്കി. അമ്മയില്ലെന്നുള്ള വിഷമം എനിക്ക് വരാതിരിക്കാനും പുള്ളി ഒരുപാട് ശ്രമിച്ചു. അല്ലാതെ തെറ്റ് ചെയ്തിട്ടില്ല. അച്ഛൻ കുടിക്കുമായിരുന്നു. അത് ശരിയാണ്. പക്ഷെ ഓവറായിരുന്നില്ല. അച്ഛന് നെഗറ്റീവ് വന്നതുകൊണ്ടാണ് സംസാരിക്കാമെന്ന് കരുതിയത്. ഞാൻ കൊല്ലത്തെ വീട്ടില്‍ ഹാപ്പിയാണ്...’’ കിച്ചു പറഞ്ഞു. അടുത്തിടെയാണ് കിച്ചു ‌യുട്യൂബ് ചാനല്‍ ആരംഭിച്ചത്.

.

യൂട്യൂബർ ഷെഫീന ബീവി കഴിഞ്ഞ ദിവസം കൊല്ലം സുധിയുടെ മകൻ കിച്ചുവിന് എതിരെ ഗുരുതര ആരോപണവുമായി എത്തിയിരുന്നു. മദ്യപിച്ച്‌ വാഹനം ഓടിച്ചതിന് കിച്ചുവിന്റെ പേരില്‍ കേസുണ്ടെന്നാണ് ഷെഫീന ബീവി തന്റെ ചാനലില്‍ വെളിപ്പെടുത്തിയത്.ഈ കേസുകളുടെ വിവരം രേണു പുറത്ത് വിടും എന്നുള്ളത് കാെണ്ടാണ് കിച്ചു രേണുവിന് എതിരെ സംസാരിക്കാൻ മടിക്കുന്നതെന്നും ഷെഫീന ബീവി പറ‍ഞ്ഞിരുന്നു.
അതിന്റെ സത്യാവസ്ഥയും ജനങ്ങള്‍ക്കും ഷെഫീന ബീവിക്കുമുള്ള മറുപടിയും തന്റെ പുതിയ ലൈവ് വീഡിയോയിലൂടെ കിച്ചു നല്‍കുന്നുണ്ട്. കള്ള് കുടിച്ചുവെന്നത് സത്യമാണെന്നും അത് മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണെന്നും നിയമപരമായ കാര്യങ്ങള്‍ വരെ കഴിഞ്ഞതാണെന്നും കിച്ചു പറഞ്ഞു. വിദേശമദ്യമല്ല ഫുഡ് കഴിക്കാൻ പോയപ്പോള്‍ ഷാപ്പിലെ കള്ളാണ് കുടിച്ചതെന്നും കിച്ചു പറഞ്ഞു.
‘‘ഞാൻ വാതുറക്കുന്നില്ലെന്ന വിഷമമാണല്ലോ എല്ലാവർക്കും. എല്ലാത്തിനും മറുപടി പറയുകയാണ്. ഞാൻ മൈന്റ് ചെയ്യാതെ പോകുമ്പോള്‍ എല്ലാം എന്റെ പേരിലാവുകയാണ്. എന്റെ പേരിലുള്ള കേസിനെ കുറിച്ച്‌ ‍ഞാൻ പറയാം. കഴിഞ്ഞ ഡിസംബറില്‍ കോട്ടയത്തേക്ക് ഞാൻ പോയിരുന്നു. കൂട്ടുകാരെ കാണാനാണ് പോയത്. ശേഷം എല്ലാവർക്കും ഒപ്പം ഷാപ്പില്‍ പോയി ഫുഡ് കഴിച്ചു. അവിടെ നിന്ന് കള്ള് കുടിച്ചു. തിരിച്ച്‌ വരുമ്പോള്‍ പോലീസ് ഊതിപ്പിച്ചു.
ഹെല്‍മെറ്റും കാര്യങ്ങളും എല്ലാം ഉണ്ടായിരുന്നു. അന്ന് കോട്ടയത്ത് നിന്ന് പപ്പ വന്നല്ല എന്റെ കൂട്ടുകാരന്റെ ജാമ്യത്തിലാണ് പോലീസ് വിട്ടത്. കൂട്ടുകാരൻ കുടിച്ചിരുന്നില്ല. പോലീസ് ഊതിച്ചപ്പോള്‍ പെറ്റി അടയ്ക്കേണ്ടി വന്നു. കൂട്ടുകാരനാണ് പിന്നീട് വണ്ടി എടുത്തത്. പെറ്റി കോടതിയില്‍ കൊണ്ടുപോയി അടച്ചു. ഈ കേസിന്റെ കാര്യം പറയാൻ എനിക്ക് മടിയില്ല.
ഇതിന്റെ പേരില്‍ മിണ്ടാതെ ഞാൻ വായടച്ച്‌ ഇരിക്കുകയുമല്ല. എന്റെ തെറ്റ് തന്നെയാണ്. നിയമപരമായ കാര്യങ്ങളും കഴിഞ്ഞു.‌ തെറ്റ് പറ്റിപ്പോയി. ക്ഷമിക്കൂ. മിസ്റ്റേക്കില്‍ നിന്നും ഞാൻ പഠിച്ചു. ഇത് മുമ്പ് നടന്ന സംഭവമാണ്. പ്രസന്റില്‍ നടന്ന സംഭവമാണെങ്കില്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തിക്കൊളു. പണ്ടത്തെ എന്റെ ഇന്റർവ്യു നിങ്ങള്‍ എടുത്ത് നോക്കിക്കോളു അതില്‍ നിന്നും ഞാൻ ഒരുപാട് മാറി. എനിക്ക് കോള്‍ എടുക്കാൻ തന്നെ പേടിയാണിപ്പോള്‍. ആരൊക്കയോ വിളിക്കും. പിറ്റേദിവസം ആ കോള്‍ യുട്യൂബില്‍ കിടക്കുന്നത് കാണാം. ഫിറോസിക്ക വിളിച്ചിരുന്നു. അമ്മയ്ക്കെതിരെ കേസ് കൊടുക്കുന്ന കാര്യമൊക്കെ പറഞ്ഞു. എന്തിനാണ് വെറുതെയെന്ന് ചോദിച്ചു. അദ്ദേഹത്തിന് തോന്നും പോലെ അദ്ദേഹം ചെയ്യട്ടെ. കേസ് കൊടുക്കാൻ പോവുകയാണെന്ന് ഫിറോസ് ഇക്ക എന്നോടും പറഞ്ഞു. പരമാവധി ഞാൻ പറഞ്ഞ് നോക്കി വേണ്ടെന്ന്. പിന്നെ നമുക്ക് ഒരു കാര്യം പറയാൻ അല്ലേ പറ്റു. രേണു അമ്മ അല്ല ഒന്നിനും കാരണം. അത് പാവം കുറേ വീഡിയോ ഇടുന്നു എന്നല്ലേയുള്ളു.
ഓരോ വീഡിയോ കാണുമ്പോള്‍ ഓരോന്ന് പറഞ്ഞ് പോകുന്നുവെന്ന് മാത്രം. പാസ്റ്റില്‍ ഉണ്ടായ തെറ്റ് ഞാൻ തന്നെ ഏറ്റ് പറയുന്നുണ്ടല്ലോ. പ്രായത്തില്‍ പറ്റിപ്പോയതാണ്. കോട്ടയത്ത് പോയപ്പോള്‍ വഴി ക‍ൃത്യമായി അറിയില്ലായിരുന്നു. ഫുഡിനൊപ്പം കഴിക്കുന്ന കള്ളാണ് കുടിച്ചത്. സുഹൃത്തിന്റെ പേരിലാണ് ജാമ്യത്തില്‍ വിട്ടത്. പെറ്റിയുടെ കാര്യങ്ങളെ ഉണ്ടായിരുന്നുള്ളു.
ആയിരം രൂപ ഫൈൻ അടച്ചു. കോടതി വിടുന്നത് വരെ വരാന്തയില്‍ നില്‍ക്കുകയും ചെയ്തു. തെറ്റുകള്‍ ഞാൻ ആവർത്തിക്കില്ല. ആളുകള്‍ എന്തും പറയട്ടെ എന്ന രീതിയിലാണ് ഞാൻ പോയിരുന്നത്. റിയാക്‌ട് ചെയ്യാൻ നിന്നാല്‍ ഡെയ്ലി അതിനെ സമയം ഉണ്ടാകു. ആരെയും കുറ്റപ്പെടുത്താനല്ല ഞാൻ യുട്യൂബ് ചാനല്‍ തുടങ്ങിയത്. ലൂപ്പ് പോലെയാണ്. എപ്പോഴാണ് ഇതൊക്കെ തീരുക എന്നതാണ് എന്റെ ചോദ്യം. ഞാൻ ഓരോന്ന് പറഞ്ഞ് കഴിഞ്ഞാല്‍ അത് ചർച്ചയാകും..’’ കിച്ചു പറഞ്ഞു. എന്നാല്‍ ഞാൻ മിണ്ടാതിരുന്നാല്‍ എല്ലാം സത്യമാണെന്ന് ധരിച്ചാലോയെന്ന് കരുതിയാണ് മറുപടി പറയുന്നതെന്നും കിച്ചു പറഞ്ഞു.

Ads by Google
Tuesday 29 Jul 2025 01.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW