-->
കോഴിക്കോട്: ബസ്സില്‍ അധിക്ഷേപമെന്ന ആക്ഷേപത്തില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവാവിനെതിരേ സാമൂഹ്യമാധ്യമത്തില്‍ ആക്ഷേപം ഉന്നയിച്ച യുവതി വിദേശത്തേക്ക് കടന്നതായി സംശയം. മരിച്ച ദീപക്കിന്റെ മാതാവ് കെ.കന്യക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേശസടുത്തതിനെ തുടര്‍ന്ന് അറസ്റ്റ് ഭയന്നാണ് യുവതി വിദേശത്തേക്ക് കടന്നതായിട്ടാണ് സംശയം.
യുവതി നേരത്തേ ദുബൈയിലായിരുന്നു. ഇന്നലെ യുവതിയുടേയും യുവാവിന്റെ കുടുംബത്തിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. യുവതി നല്‍കിയ മൊഴിയില്‍ ബസ്സില്‍ വെച്ച് ലൈംഗികാതിക്രമം നടന്നില്ലെന്നാണ് പൊലീസ് നിഗമനം. ലഭിച്ച പരാതികളില്‍ പ്രാഥമിക വിവര ശേഖരണം നടത്തിയ ശേഷമാണ് പോലീസ് കേസെടുത്തത്. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.
ഇതിന് പിന്നാലെയാണ് യുവതി വിദേശത്തേക്ക് കടന്നിരിക്കുന്നത്്. അറസ്റ്റ് ഭയന്നാണ് യുവതിയുടെ നീക്കം. കേസില്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ഇന്നലെ യുവതിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. മരിച്ച യുവാവിന്റെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയത്.