-->
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ൈത്രമാസത്തില്‍ യെസ് ബാങ്കിന്റെ അറ്റാദായം വാര്‍ഷികാടിസ്‌ഥാനത്തില്‍ 55.4 ശതമാനവും ൈത്രമാസാടിസ്‌ഥാനത്തില്‍ 45.4 ശതമാനവും വര്‍ധിച്ച് 952 കോടി രൂപയിലെത്തി.
ൈത്രമാസത്തിലെ പ്രവര്‍ത്തന ലാഭം വാര്‍ഷികാടിസ്‌ഥാനത്തില്‍ 28.7 ശതമാനം വര്‍ധിച്ച് 1,389 കോടി രൂപയിലും എത്തിയിട്ടുണ്ട്.
ബാങ്കിന്റെ അറ്റ പലിശ വരുമാനം വാര്‍ഷികാടിസ്‌ഥാനത്തില്‍ 10.9 ശതമാനം വര്‍ധനവോടെ 2,466 കോടി രൂപയിലെത്തി.
തുടര്‍ച്ചയായ ആറാം ൈത്രമാസത്തിലും ചെലവും വരുമാനവുമായുള്ള അനുപാതം കുറച്ച് 66.1 ശതമാനം എന്ന നിലയില്‍ എത്തിച്ചിട്ടുണ്ട്.
ബാങ്കിന്റെ നിക്ഷേപങ്ങള്‍ 5.5 ശതമാനം വാര്‍ഷിക വര്‍ധനവോടെ 2,92,524 കോടി രൂപയിലെത്തി.
കാസ അനുപാതം 34 ശതമാനമെന്ന നിലയിലേക്കും ഉയര്‍ന്നു. അറ്റ വായ്‌പകള്‍ 5.2 ശതമാനം വാര്‍ഷിക വര്‍ധനവോടെ 2,57,451 കോടി രൂപയിലും എത്തി.