-->
കോഴിക്കോട്: പ്രമുഖ ൈഡ്ര ഫ്രൂട്‌സ്, നട്‌സ്, സീഡ്‌സ് റീടെയില്‍ ശൃംഖലയായ പാം ട്രീ കോഴിക്കോട്ട് ഔട്‌ലെറ്റ് തുറന്നു. കണ്ണൂര്‍ റോഡില്‍ വെസ്‌റ്റ് നടക്കാവ് വണ്ടിപ്പേട്ടയിലെ ഔട്‌ലെറ്റ് പാംട്രീ സ്‌ഥാപകനും എം.ഡിയുമായ കെ.സി. ഷമീര്‍, ഡയറക്‌ടര്‍ കെ.സി. ഷംനാസ് എന്നിവരും കുടുംബാംഗങ്ങളും ചേര്‍ന്ന് ഉദ്‌ഘാടനം ചെയ്‌തു.
സിനിമാതാരങ്ങളായ അജു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് ഗോവന്ദ പത്മസൂര്യ, അപര്‍ണ ദാസ്, അദിതി രവി, ഗോപിക അനില്‍ എന്നിവര്‍ വിശിഷ്‌ടാതിഥികളായി. വിപണിയില്‍നിന്നുള്ള മികച്ച പ്രതികരണം കണക്കിലെടുത്ത് വമ്പന്‍ വികസന പദ്ധതിക്കാണ് കമ്പനി ഒരുങ്ങുന്നതെന്നും പാംട്രീ സ്‌ഥാപകനും എംഡിയുമായ കെ.സി. ഷമീര്‍ പറഞ്ഞുു. ഇതിന്റെ ഭാഗമായി ഈ വര്‍ഷം തന്നെ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും വൈറ്റില ബൈപ്പാസ്, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളിലും പുതിയ ഔട്‌ലെറ്റുകള്‍ തുറക്കും. 2026 അവസാനത്തോടെ ഔട്‌ലെറ്റുകളുടെ എണ്ണം കേരളത്തിലും മറ്റു സംസ്‌ഥാനങ്ങളിലുമായി 25 ആക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം യു.എ.ഇയില്‍ 5 പുതിയ ഔട്ട്‌ലെറ്റുകള്‍ കൂടി ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കും. ലോകമെമ്പാടും നിന്നു നേരിട്ട് ശേഖരിച്ചെത്തിക്കുന്ന വിവിധ തരം ഈന്തപ്പഴങ്ങള്‍, നട്‌സ്, ൈഡ്ര ഫ്രൂട്‌സ്, സുഗന്ധവ്യഞ്‌ജനങ്ങള്‍, സീഡ്‌സ്, ചോക്കലേറ്റ്, ഗിഫ്‌റ്റ് പാക്കറ്റുകള്‍, പ്രീമിയം എഫ് ആന്‍ഡ് ബി ബ്രാന്‍ഡുകള്‍ എന്നിവയുടെ വിപണനത്തിലൂടെയാണ് വളര്‍ച്ച നേടിയത്.