-->
കൊച്ചി: പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 5,100 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 4,508 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍, ബാങ്കിന്റെ ലാഭത്തില്‍ 13.1 ശതമാനം വര്‍ധനയുണ്ട്. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 13 ശതമാനം വര്‍ധിച്ച് 7,481 കോടി രൂപയായി ഉയര്‍ന്നു. മൊത്തം കിട്ടാക്കടം 4.09 ശതമാനത്തില്‍നിന്ന് 3.19 ശതമാനമായും അറ്റ കിട്ടാക്കടം 0.32 ശതമാനമായും കുറഞ്ഞു. ബാങ്കിന്റെ ആഗോള ബിസിനസ് 9.5 ശതമാനം വര്‍ധിച്ച് 28.92 ലക്ഷം കോടി രൂപയിലെത്തി. ആഗോള നിക്ഷേപം 16.6 ലക്ഷം കോടി രൂപയായും വായ്‌പകള്‍ 12.31 ലക്ഷം കോടി രൂപയായും ഉയര്‍ന്നു.