-->
കാസര്‍ഗോഡ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്‌ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റീട്ടെയ്‌ല്‍ കോണ്‍കേ്ലവ് 2.0 ഇന്നും നാളെയുമായി ബേക്കലില്‍ നടക്കുമെന്നു സംസ്‌ഥാന പ്രസിഡന്റ് രാജു അപ്‌സര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അറുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന രണ്ടു ദിവസത്തെ പഠന ക്യാമ്പില്‍ പരമ്പരാഗത വ്യാപാരമേഖല നേരിടുന്ന ആനുകാലിക വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനുള്ള നയങ്ങള്‍ രൂപപ്പെടുത്തുക എന്നതാണ് ലക്ഷ്യം. കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകളുടെ വ്യാപാരവിരുദ്ധ നയങ്ങള്‍, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്‌ട്രീയ നിലപാട് എന്നിവ ക്യാമ്പില്‍ ചര്‍ച്ച ചെയ്‌ത് അന്തിമ രൂപംനല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി, സംസ്‌ഥാന ട്രഷറര്‍ എസ്. ദേവരാജന്‍, സംസ്‌ഥാന വൈസ് പ്രസിഡന്റുമാരായ കെ. അഹമ്മദ് ഷെരീഫ്, ബാബു കോട്ടയില്‍, ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, ജില്ലാ വൈസ് പ്രസിഡന്റ് എ.എ. അസീസ് എന്നിവര്‍ സംബന്ധിച്ചു.