-->
കോട്ടയ്‌ക്കല്‍ (മലപ്പുറം): കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാല കഴിഞ്ഞവര്‍ഷത്തെ വിവിധ പുരസ്‌കാരങ്ങളും എന്‍ഡോവ്‌മെന്റുകളും പ്രഖ്യാപിച്ചു. വൈദ്യരത്‌നം പി.എസ്. വാരിയര്‍ പുരസ്‌കാരത്തിനായുള്ള അഖിലേന്ത്യാ പ്രബന്ധമത്സരത്തില്‍ കോട്ടയ്‌ക്കല്‍ വി.പി.എസ്.വി. ആയുര്‍വേദ കോളജ് വിദ്യാര്‍ഥികളായ ഡോ. കൃഷ്‌ണാ ഗോപാലും ഡോ. എം.എ. ഗായത്രിയും വിജയികളായി. മങ്കട ക്രസന്റ് ഓര്‍ത്തോപീഡിക് ആന്‍ഡ് സ്‌പോര്‍ട്‌സ് ഇന്‍ജുറിക്ല ിനിക് ഡയറക്‌ടര്‍ ഡോ. ഷമീര്‍ തോടേങ്ങലിനാണ് രണ്ടാം സ്‌ഥാനം. ആര്യവൈദ്യന്‍ എന്‍.വി.കെ. വാരിയര്‍ ആന്‍ഡ് ആര്യവൈദ്യന്‍ മാധവിക്കുട്ടി എന്‍ഡോവ്‌മെന്റ് ബിരുദവിഭാഗത്തില്‍ കോട്ടയ്‌ക്കല്‍ വി.പി.എസ്.വി. ആയുര്‍വേദ കോളജിലെ ഹൗസ് സര്‍ജന്‍ ഡോ. ഇ. ശ്രീലക്ഷ്‌മിയും പി.ജി. വിഭാഗം പ്രബന്ധമത്സരത്തില്‍ തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളജ് വിദ്യാര്‍ഥിനി ഡോ. സ്‌നേഹ അല്‍വാനിയും ജേതാക്കളായി. ആര്യവൈദ്യശാല ശതാബ്‌ദിപുരസ്‌കാരം കണ്ണൂര്‍ പരിയാരം ഗവ. ആയുര്‍വേദ കോളജിലെ നവ്യ മോഹന്‍ലാലിനും വി.പി.എസ്.വി. കോളജിലെ ആയിഷയ്‌ക്കും. 28-ന് കോട്ടയ്‌ക്കല്‍ കൈലാസമന്ദിരപരിസരത്ത് നടക്കുന്ന സ്‌ഥാപകദിനാഘോഷത്തില്‍ മാനേജിങ് ട്രസ്‌റ്റി ഡോ. പി.എം. വാരിയര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.