Saturday, March 14, 2026 Last Updated 35 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 12.24 AM

നിശബ്‌ദത പാലിക്കുന്ന ഭീരുവാകില്ല: സതീശന്‍

കൊച്ചി: നിശബ്‌ദത പാലിക്കുന്ന ഭീരുവായി താന്‍ നില്‍ക്കില്ലെന്നു പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍. നാടിനെ ചിന്നഭിന്നമാക്കാന്‍ ശ്രമിക്കുന്നവരെ എതിര്‍ക്കും. ചാമ്പലാകാന്‍ ഒരു തീപ്പൊരി മതിയെന്നിരിക്കെ തീപ്പന്തമെറിഞ്ഞു കൊടുക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

ബി.ജെപി- സി.പി.എം. കണക്ക്‌ തെറ്റി: വേണുഗോപാല്‍

കൊച്ചി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുശേഷം യു.ഡി.എഫ്‌. അടിച്ചുപിരിയുമെന്നാണു ബി.ജെ.പിയും സി.പി.എമ്മും വിചാരിച്ചതെന്നു എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. എങ്ങനെയാണു കിട്ടാത്ത വോട്ടുകള്‍ കിട്ടുകയെന്നാണു സി.പി.എം. ചിന്തിക്കുന്നത്‌. അയ്പ്പാ, ഈ പിണറായിയെ രക്ഷിക്കണേ, നല്ല ബുദ്ധി തോന്നിക്കണേ എന്നു പ്രാര്‍ഥിക്കാനാണു തോന്നുന്നത്‌- വേണുഗോപാല്‍ പറഞ്ഞു.

'ബി.ജെ.പിയെ അക്കൗണ്ട്‌ തുറക്കാന്‍ സമ്മതിക്കില്ല'
കൊച്ചി: കേരളത്തില്‍ ബി.ജെ.പിയെ അക്കൗണ്ട്‌ തുറക്കാന്‍ സമ്മതിക്കില്ലെന്നു കോണ്‍ഗ്രസ്‌ നേതാവ്‌ രമേശ്‌ ചെന്നിത്തല. ബി.ജെ.പി.-സി.പി.എം. കൂട്ടുകെട്ടില്‍നിന്നു കേരളത്തെ മോചിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Tuesday 20 Jan 2026 12.24 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW