Saturday, March 14, 2026 Last Updated 35 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 12.24 AM

സമവായത്തില്‍ വെള്ളം ചേര്‍ത്താല്‍ സമ്പൂര്‍ണ ജനാഭിമുഖ കുര്‍ബാന: അല്‍മായ മുന്നേറ്റം

കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ നിലവിലുള്ള സമവായത്തിനപ്പുറത്തേക്ക്‌ യാതൊരു നീക്കുപോക്കും അനുവദിക്കില്ലെന്ന്‌ അല്‍മായ മുന്നേറ്റം എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി വ്യക്‌തമാക്കി. എറണാകുളം - അങ്കമാലി അതിരൂപതയില്‍ സമാധാനം പുനഃസ്‌ഥാപിക്കുന്നതിനും സിനഡ്‌ അനുകൂലികളുടെ അജപാലനപരമായ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനും വേണ്ടിയാണ്‌ ഞായറാഴ്‌ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു സിനഡു കുര്‍ബാന ചൊല്ലാമെന്ന ധാരണയില്‍ അല്‍മായ മുന്നേറ്റവും അതിരൂപത സംരക്ഷണ സമിതിയും എത്തിച്ചേര്‍ന്നത്‌. 320 പള്ളികളിലും സമവായം നടപ്പായതോടെ സമാധാനം പുനഃസ്‌ഥാപിക്കപ്പെട്ടു.
വിരലിലെണ്ണാവുന്ന ഏതാനും സമരക്കാരുമായി സഭാനേതൃത്യം സഹകരിച്ചു പോവുന്ന നിലപാട്‌ പ്രതിഷേധാര്‍ഹമാണ്‌. സിനഡ്‌ അത്തരം സാഹചര്യങ്ങള്‍ക്ക്‌ മുതിര്‍ന്നാല്‍ സമവായം നിര്‍ത്തലാക്കി സമ്പൂര്‍ണ്ണ ജനാഭിമുഖ കുര്‍ബാനയിലേക്ക്‌ അതിരൂപത മടങ്ങുമെന്നും അല്‍മായ മുന്നേറ്റം മുന്നറിയിപ്പു നല്‍കി.
എറണാകുളം - അങ്കമാലി അതിരൂപതയുടെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താനും വിശദീകരിക്കാനും അല്‍മായ മുന്നേറ്റത്തിന്റെ മേഖല സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചതായി അല്‍മായ മുന്നേറ്റം വക്‌താവ്‌ റിജു കാഞ്ഞൂക്കാരന്‍ അറിയിച്ചു.

Ads by Google
Tuesday 20 Jan 2026 12.24 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW