-->
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിനെ കൊല്ലം വിജിലന്‍സ് കോടതി 14 ദിവസത്തേക്ക് വീണ്ടും റിമാന്‍ഡ് ചെയ്‌തു. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്നലെ എന്‍ വാസുവിനെ വിജിലന്‍സ് കോടതി മുന്‍പാകെ ഹാജരാക്കി. ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. ദ്വാരപാലക ശില്‍പ കേസില്‍ അറസ്‌റ്റിലായി 90 ദിവസം കഴിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.
നേരത്തെ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി സമര്‍പ്പിച്ചിരുന്ന രണ്ട് ജാമ്യപേക്ഷകളും കോടതി തള്ളിയിരുന്നു. കേസില്‍ റിമാന്‍ഡിലായ തന്ത്രി രാജീവര്‍ക്കായി എസ്.ഐ.ടി. കസ്‌റ്റഡി അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. 22 ന് വിജിലന്‍സ് കോടതി കസ്‌റ്റഡി അപേക്ഷ പരിഗണിക്കും. തന്ത്രിയുടെ ജാമ്യഹര്‍ജിയും 22 ലേക്ക് മാറ്റി.