-->
പഠനം കഴിഞ്ഞ് എത്രയും വേഗം ജോലിയില്‍ പ്രവേശിക്കാനാണ് എല്ലാവരുടെയും ആഗ്രഹം. മികച്ച ജോലി സ്വപ്‌നം കണ്ടിട്ടായിരിക്കും മാതാപിതാക്കളും കുട്ടികളും മുന്നോട്ടുപോവുക. ഒരു നല്ല സ്‌ഥാപനത്തില്‍ സ്വപ്‌നതുല്യമായ ജോലിയില്‍ മക്കള്‍ പ്രവേശിക്കുന്നതോടെ ഉത്തരവാദിത്വം കഴിഞ്ഞു എന്ന ധാരണയിലാണ് മിക്ക മാതാപിതാക്കളും. മികച്ച ജോലി ലഭിക്കുന്നതോടെ എല്ലാം സെറ്റ് ആയി എന്നാണ് പുതുതലമുറയുടെയും ധാരണ. എന്നാല്‍ ഇതൊരു തുടക്കമാണെന്ന് കണ്ട് കരിയര്‍ കൂടുതല്‍ നിറമുള്ളതാക്കാനുള്ള പ്രയത്നമാണ് ഈ ഘട്ടത്തില്‍ ആവശ്യം.
മിക്കവാറും ആദ്യം പ്രവേശിക്കുന്ന ജോലിയുടെ അനുബന്ധ മേഖലകളിലേക്കാവും പിന്നീട് അങ്ങോട്ട് കമ്പനി മാറിയാലും പോവുക. തുടക്കത്തില്‍ തന്നെ ശരിയായ സ്‌ഥലത്താണോ എത്തപ്പെട്ടത് എന്നു ചിന്തിക്കുന്നത് നല്ലതാണ്. ഭാവിയില്‍ ഇഷ്‌ടമില്ലാത്ത ജോലി ബോറടിച്ച് ചെയ്യുന്ന സാഹചര്യം ഒഴിവാക്കാം.
വര്‍ഷങ്ങള്‍ കഴിഞ്ഞ് ശമ്പളത്തിലും വ്യത്യാസം വന്നേക്കാം. ആ സമയത്ത് മറ്റൊരു മേഖലയില്‍ ഇതേ ശമ്പളത്തില്‍ പ്രവേശിക്കുക പ്രായോഗികമാവില്ല.
കിട്ടുന്ന വരുമാനം ശരിയായി വിനിയോഗിക്കാനും പറ്റണം. ഇവിടെയാണ് ഒരു സാമ്പത്തിക ഉപദേഷ്‌ടാവിന്റെ ആവശ്യം വരുന്നത്.
ലഭിക്കുന്ന വരുമാനത്തില്‍നിന്ന് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം തുക ചെലവാക്കി ബാക്കി തുക മുഴുവന്‍ നിക്ഷേപിക്കണം എന്നില്ല. ആവശ്യങ്ങള്‍ക്കും വിനോദങ്ങള്‍ക്കും തുക ചെലവഴിച്ച ശേഷവും ഒരു നിശ്‌ചിത തുക നിക്ഷേപത്തിലേക്ക് നീക്കിവയ്‌ക്കണം എന്നാണ് ഉദ്ദേശിച്ചത്.
ആദ്യം തന്നെ ഒരു ബജറ്റ് തയാറാക്കുക. ഇതിനനുസരിച്ച് ആയിരിക്കണം തുക ചെലവഴിക്കേണ്ടത്. വരുമാനത്തിന്റെ 20% മുതല്‍ 30 ശതമാനം വരെയെങ്കിലും നിക്ഷേപിക്കാന്‍ സാധിക്കുന്ന രീതിയില്‍ ആകണം ബജറ്റ് തയാറാക്കേണ്ടത്.
ഒരു ലക്ഷ്യം മനസില്‍ കണ്ട് നിക്ഷേപം തുടങ്ങുകയാണെങ്കില്‍ മുടക്കം കൂടാതെ നിക്ഷേപിക്കാനുള്ള ആവേശം ഉണ്ടാകും.
അച്ചടക്കത്തോടെ നിക്ഷേപിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കാനായാല്‍ വിരമിക്കുന്നത് വരെ തുടരാന്‍ സാധിക്കും.
എക്കാലവും ജോലിയില്‍ തുടര്‍ന്നു പോകാന്‍ സാധിക്കില്ല എന്ന കാര്യം യാഥാര്‍ഥ്യമാണ്.
തുടക്കകാലത്ത് ഐഫോണ്‍, സൂപ്പര്‍ ബൈക്കുകള്‍, കാര്‍ എന്നിവയാവും ആളകളുടെ പ്രധാന ലക്ഷ്യങ്ങള്‍. ഈ ലക്ഷ്യങ്ങള്‍ സാധിക്കുന്നത് പലപ്പോഴും വായ്‌പകളെ ആശ്രയിച്ച് ആയിരിക്കും.
അതുകൊണ്ടുതന്നെ കരിയറിലെ തുടര്‍ന്നുള്ള മൂന്നോ നാലോ വര്‍ഷം ഈ വായ്‌പകളുടെ ഇ.എം.ഐ അടയ്‌ക്കുന്നതിന് തുക നീക്കി വയ്‌ക്കേണ്ടതായി വരും.
ഈ വായ്‌പ തിരിച്ചടവ് തീരുന്നതിനു മുമ്പ് തന്നെ മറ്റു കാര്യങ്ങള്‍ക്ക് തുക കണ്ടെത്താന്‍ സാഹചര്യം ഉണ്ടാവും.
ഈ പ്രവൃത്തി വീണ്ടും തുടര്‍ന്നാല്‍ നിക്ഷേനിക്ഷേപങ്ങള്‍ക്ക് തുക കണ്ടെത്താന്‍ പറ്റില്ല.
നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ വേണം. സാഹചര്യങ്ങള്‍ക്കനുസരിച്ച് റിസ്‌ക് എടുക്കാന്‍ സാധിക്കുന്ന, കഴിവിനനുസൃതമായ പദ്ധതികള്‍ കണ്ടെത്തി നിക്ഷേപിക്കണം. ഒരു നിക്ഷേപ പദ്ധതികളില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ വിവിധ പദ്ധതികളില്‍ നിക്ഷേപിക്കുന്നത് നഷ്‌ടസാധ്യത കുറയ്‌ക്കും.
ജിബിന്‍ ജോണ്‍