Thursday, March 12, 2026 Last Updated 59 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 11.34 PM

തേയില, റബര്‍, കുരുമുളക്‌ വിലകേട്ടാല്‍ കുളിരുകോരും

തണുപ്പ്‌ കടുത്തതോടെ ഉത്തരേന്ത്യയില്‍ എരിവിന്‌ പ്രിയം കൂടിയതോടെ കറുത്ത കുരുമുളകിനു ഡിമാന്‍ഡ്‌ വര്‍ധിച്ചു.
ആവശ്യക്കാരും കൂടിയതോടെ കഴിഞ്ഞ വാരം കുരുമുളക്‌ കിലോ 5 രൂപ കുടി. വില കൂടിയതോടെ വില്‍പ്പനക്ക്‌ കരുമുക്‌ വരവും കൂടി. പോയവാരം 206 ടണ്‍ കുരുമുളക്‌ വില്‍പ്പനക്കെത്തി. മുന്‍ വാരത്തെ അപേക്ഷിച്ച്‌ 43 ടണ്‍ കൂടുതലാണിത്‌.
സീസണായതോടെ പുതിയ മുളകിന്റെ വരവ്‌ പ്രതീക്ഷയ്‌ക്ക്‌ ഒത്ത്‌ എത്തിയില്ല. നേരത്തെ ശീലങ്കയില്‍നിന്നു ഇറക്കുമതി ചെയ്‌ത്‌ മുംബൈയില്‍ സ്‌റ്റോക്ക്‌ ചെയ്‌തിരുന്ന ശ്രീലങ്കന്‍ മുളക്‌ ഇറക്കുമതിക്കാരും ഭക്ഷ്യയോഗ്യമല്ലന്ന്‌ കണ്ടെത്തി ഭക്ഷ്യവസ്‌തുക്കള്‍ സുരക്ഷാ വകുപ്പ്‌ തടഞ്ഞുവച്ചതും കാലപഴക്കമെത്തിയ കുരുമുളകും വില്‍പ്പനക്കെത്തിയതാണ്‌ വരവ്‌ കുടിയത്‌.
കൊച്ചിയില്‍ കുരുമുളകിന്‌ നല്ല ഡിമാന്‍ഡായതോടെ കര്‍ണാടക നികുതി വെട്ടിപ്പ്‌ നടത്തി ബിഹാര്‍, മധ്യപ്രദേശ്‌, ഝാര്‍ഖണ്ഡ്‌, ഉത്തര്‍പ്രദേശ്‌ എന്നിവിടങ്ങളില്‍ കുരുമുളക്‌ പൊടിച്ച്‌ വില്‍ക്കുന്ന കമ്പനികള്‍ക്ക്‌ കൊച്ചി വിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ വില്‍പ്പന തുടരുകയാണ്‌. വാങ്ങുന്നവരില്‍നിന്ന്‌ ജി.എസ്‌.ടി. ഈടാക്കാതെയും കിലോ 400 രൂപയുടെ ബില്ലിലാണ്‌ വില്‍പ്പന. അവിടുത്തെ മസാല കമ്പനികള്‍ കുറഞ്ഞ നിരക്കിലാണ്‌ കുരുമുളക്‌ ആവശ്യപ്പെടുന്നത്‌. ഇതിനിടയില്‍ കുരുമുളക്‌ കിലോ 1000 രൂപ വിലയെത്തുമെന്ന ഓണ്‍ലൈന്‍ പ്രചരണത്തില്‍ കുരുമുളക്‌ വില്‍ക്കാതെ പിടിച്ചുവച്ചവര്‍ കര്‍ണാടകയില്‍ വില്‍പ്പനക്കാരായി.
മറ്റ്‌ ഉല്‍പ്പാദക രാജ്യങ്ങളെക്കാള്‍ ഇന്ത്യയുടെ കയറ്റുമതി നിരക്ക്‌ ഉയര്‍ന്നിരിക്കെ ഇന്ത്യയില്‍നിന്ന്‌ കുരുമുളക്‌ കയറ്റുമതിക്ക്‌ സാധ്യത കുറവാണ്‌. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ കരുമുളക്‌ കയറ്റുമതി തോത്‌ ഇനിയും പുറത്ത്‌ വന്നട്ടില്ല. വിയറ്റ്‌നാം അവരുടെ കയറ്റുമതി തോത്‌ പുറത്ത്‌ വിട്ടു. കഴിഞ്ഞ ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ അമേരിക്കയിലേക്ക്‌ 55,000 ടണ്‍ കയറ്റുമതി ചെയ്‌തു.
യു.എ.ഇ. ചൈന , ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്‌തു. വിയറ്റ്‌നാമിന്റെ കയറ്റുമതി ലിസ്‌റ്റില്‍ ഇന്ത്യയ്‌ക്ക്‌ നാലാം സ്‌ഥാനമാണ്‌. വടക്കെ ഇന്ത്യയില്‍ മൂടല്‍മഞ്ഞും അതിശൈത്യം കൂടിയതോടെ വരും ദിവസങ്ങളില്‍ കുരുമുളകിനു വില കൂടുമെന്നാണ്‌ വ്യാപാരികള്‍ പറയുന്നത്‌. കിലോ 700 രൂപ കടക്കുമെന്ന പ്രതീക്ഷയിലാണ്‌ കര്‍ഷകര്‍. കയറ്റുമതി നിരക്ക്‌ ഇന്ത്യ ടണ്ണിന്‌ 8,050 ഡോളര്‍. വിയറ്റ്‌നാം 6,600 ,ശ്രീലങ്ക 7,100, ഇന്തോനീഷ്യ 7,000, ബ്രസീല്‍ 6,300 ഡോളര്‍. വാരാന്ത്യ വില കൊച്ചി കുരുമുളക്‌ അണ്‍ ഗാര്‍ബിള്‍ഡ്‌ കിലോ 697 രൂപ . ഗാര്‍ബിള്‍ഡ്‌ മുളക്‌ 717 രൂപ . പുതിയ മുളക്‌ 687 രൂപ .
റബര്‍ ഹീറോയാടാ...

പോയവാരം റബര്‍ വിറ്റ കര്‍ഷകര്‍ക്ക്‌ നല്ല കാലം റബര്‍ കിലോ അഞ്ച്‌ രൂപ വില കൂടി. രാജ്യാന്തര വില ഉയര്‍ന്നതും ആവശ്യത്തിന്‌ റബര്‍ കിട്ടാതെ വന്നതും വില ഉയര്‍ത്തി വാങ്ങാന്‍ ടയര്‍ കമ്പനികള്‍ നിര്‍ബന്ധിതരായി. ഉദ്‌്പാദനം കുറഞ്ഞ്‌ കൊണ്ടിരിക്കെ വില്‍പ്പനക്ക്‌ കര്‍ഷകരില്‍നിന്നും റബര്‍വരവ്‌ കുറഞ്ഞു. ചെറുകിട കര്‍ഷകരില്‍നിന്നും വില്‍പ്പനക്ക്‌ റബര്‍ വരവ്‌ കുറവായിരുന്നു. സ്‌റ്റോക്ക്‌ ചെയ്‌ത ഇടനിലക്കാരാണ്‌ വില കൂടിയപ്പോള്‍ വില്‍പ്പനക്കാരായത്‌. കിലോ 187 രൂപയില്‍ വിറ്റ്‌ നിര്‍ത്തിയ ആര്‍.എസ്‌.എസ്‌-4 193 രൂപവരെ വില ഉയര്‍ത്തി ടയര്‍ കമ്പനികള്‍ വാങ്ങി. രാജ്യാര അവധി വില ചൈന 209 രൂപ വരെയും ടോക്കിയോ 205 രൂപ വരെയും തയാര്‍ നിരക്കില്‍ ബാങ്കോക്ക്‌ 200 രൂപ വരെ വിലയുയര്‍ത്തി വ്യാപാരം നടത്തിയതോടെയാണ്‌ ടയര്‍ കമ്പനികള്‍ ആഭ്യന്തര വില ഉയര്‍ത്തിയത്‌.
വാരാന്ത്യം രാജ്യാന്തര വില കുറഞ്ഞു തുടങ്ങിയതോടെ കൊ ച്ചിയില്‍ ആര്‍.എസ്‌.എസ്‌-4 കിലോ 192 രൂപയിലും ആര്‍.എസ്‌.എസ്‌-5 187 രൂപയിലും വ്യാപാരം നിര്‍ത്തി. കമ്പനികള്‍ക്ക്‌ വിതരണം ചെയ്യുന്നവരും ബ്രോക്കര്‍മാരും തുടക്കത്തില്‍ വില കുറക്കാനാണ്‌ ശ്രമം നടത്തിയതെങ്കിലും അത്യാവശ്യക്കാരായ ടയര്‍ കമ്പനികളാണ്‌ വിലയുയര്‍ ത്തിയത്‌.
ടയര്‍ കമ്പനികള്‍ വാങ്ങുന്ന റബറിന്റെ തോത്‌ അനുസരിച്ചാണ്‌ ബ്രോക്കര്‍മാര്‍ക്ക്‌ കമ്മിഷന്‍ നല്‍കുന്നത്‌. ഒരു ടണ്ണിനു 50 രൂപയാണ്‌ കമ്മീഷന്‍. വില്‍ക്കുന്നവരും വാങ്ങുന്നവരും കമ്മീഷന്‍ കൊടുക്കണം. വില കുറയുന്തോറും വാങ്ങല്‍ തോത്‌ കൂടുമ്പോള്‍ ബ്രോക്കര്‍മാര്‍ക്കാണ്‌ മെച്ചവും കര്‍ഷകര്‍ക്ക്‌ നഷ്‌ടകച്ചവടവും. ഉത്‌പാദനം കുറഞ്ഞിരിക്കെ രാജ്യാന്തര വില ഉയര്‍ന്നാല്‍ വരും ദിവസങ്ങളില്‍ റബര്‍ വില ഉയരുമെന്ന പ്രതീക്ഷയിലാണ്‌ കര്‍ഷകര്‍.
ലക്ഷപ്രഭുവായി
തുടര്‍ന്ന്‌ സ്വര്‍ണം

സ്വര്‍ണം ലക്ഷത്തില്‍നിന്ന്‌ താഴെയിറങ്ങാതെ വിലയില്‍ ചാ ഞ്ചാട്ടമായാണ്‌ കഴിഞ്ഞ വാരം വ്യാപാരം നിറുത്തിയത്‌. രാജ്യാന്തര വില കയറി ഇറങ്ങിയെങ്കിലും കഴിഞ്ഞ വാരം ആഭ്യന്തര വിലയില്‍ പവന്‌ 2440 രൂപയും രാജ്യാന്തര വിലയില്‍ സ്വര്‍ണം ഔണ്‍സിന്‌ (31.1 ഗ്രാം) 86 ഡോളറിന്റെ വര്‍ധനവാണുണ്ടായത്‌.
ട്രംപിന്റെയുദ്ധഭീഷണിയാണ്‌ സ്വര്‍ണം ലക്ഷത്തില്‍നിന്ന്‌ താഴെയിറങ്ങാതെ തുടരുന്നത്‌. വാരാവസാനം സ്വര്‍ണം പവന്‌ 1,05,440 രൂപ.
രാജ്യാന്തര വില സ്വര്‍ണം ഔണ്‍സിന്‌ 4596 ഡോളര്‍. വിനിമയ നിരക്കില്‍ രൂപയ്‌ക്ക്‌ കഴിഞ്ഞ വാരം അറുപത്‌ പൈസ നഷ്‌ടം. 90.27 ല്‍നിന്ന്‌ 90.87 ആയി രൂപ ദുര്‍ബലനായി.
ക്ഷയിച്ച നിരക്കില്‍ വെളിച്ചെണ്ണ

സംസ്‌ഥാനത്ത്‌ വെളിച്ചെണ്ണയ്‌ക്ക്‌ പൊതുവെ ഡിമാന്‍ഡ്‌ കുറഞ്ഞു വരികയാണ്‌.
കൊച്ചിയില്‍ വെളിച്ചെണ്ണ കൊപ്ര വില മാറ്റമില്ല. കോഴിക്കോട്‌ വെളിച്ചെണ്ണ ലിറ്ററിന്‌ ഒരു രൂപ കുറഞ്ഞപ്പോള്‍ കൊ പ്രകിലോ ഒരു രൂപ കൂടി. തൃശൂരില്‍ വെളിച്ചെണ്ണ ലിറ്ററിന്‌ അഞ്ച്‌ രൂപ കുറഞ്ഞപ്പോള്‍ കൊപ്രയ്‌ക്ക്‌ ഒരു രൂപ കൂടി.
തമിഴ്‌നാട്ടിലെ കാങ്കയം മാര്‍ക്കറ്റില്‍ വെളിച്ചെണ്ണയ്‌ക്ക്‌ രണ്ട്‌ രൂപയും കൊ പ്രയ്‌ക്ക്‌ മൂന്ന്‌ രൂപയും വില കൂടി .
കൊച്ചി വെളിച്ചെണ്ണ മില്ലിങ്‌ ലിറ്ററിന്‌ 318 രൂപ തയാര്‍ 30 8 രൂപ കൊ പ്രതെളിവ്‌ കിലോ 188,ഓടെ 186 രൂപ. തൃശൂര്‍ വെളിച്ചെണ്ണ 313 കൊ പ്ര191, കോഴി കോട്‌ വെളിച്ചെണ്ണ 331, കൊ പ്ര 201, കാങ്കയം വെളിച്ചെണ്ണ 226 , കൊ പ്ര173 രൂപ . കൊച്ചിയില്‍ പോയവാരം 30, 800 ലിറ്റര്‍ വെളിച്ചെണ്ണ വില്‍പ്പനക്കെത്തി.
തേയില വില
വര്‍ധിക്കുന്നു

തണുപ്പില്‍ വിറങ്ങലിച്ച തേയില തോട്ടങ്ങളില്‍ ഉത്‌പാദനം കുറഞ്ഞതോടെ തേയില വില കുതിച്ചുകയറി.
ഗള്‍ഫിലെ സൗദിയിലും തണുപ്പ്‌ കടുത്തതോടെ കയറ്റുമതി ഇനത്തില്‍പ്പെട്ട ഇലത്തേയില വില കൂടി .കയറ്റുമതിക്കാര്‍ ഇലത്തേയില കിലോ 6 രൂപ വില ഉയര്‍ത്തിയാണ്‌ കഴിഞ്ഞ വാരം നടന്ന ലേലത്തില്‍ വാങ്ങിയത്‌.
വിവിധ പാക്കറ്റ്‌ വ്യാപാരികള്‍ വര്‍ധിച്ച ഉപയോഗമുള്ള സി.ടി.സി . പൊടിത്തേയില കിലോ 10 രൂപ വില ഉയര്‍ത്തി വാങ്ങി. കൊച്ചി കൂടാതെ മറ്റ്‌ സംസ്‌ഥാനങ്ങളിലും ഉത്‌പാദന കുറവില്‍ തേയില വില കുതിച്‌ കയറി. കൊച്ചിയില്‍ കഴിഞ്ഞ 6 ആഴ്‌ച്ചക്കിടയില്‍ തേയിലകിലോ 60 രൂപയാണ്‌ കൂടിയത്‌. വില്‍പ്പനക്ക്‌ തേയില വരവും കുറഞ്ഞ്‌ വരികയാണ്‌ കൊച്ചിയില്‍ കഴിഞ്ഞ വാരം 3. 69. 200 കിലോ ഇലത്തേയിലയും 7,37 000 കിലോ പൊടിത്തേയിലയും ലേലത്തില്‍ വില്‍പ്പനക്കെത്തി.

Ads by Google
Sunday 18 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW