Friday, March 13, 2026 Last Updated 34 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 11.34 PM

ബജറ്റില്‍ കണ്ണെറിഞ്ഞ്‌ വിപണി

കേന്ദ്ര ബജറ്റ്‌ പ്രഖ്യാപനത്തില്‍ അനുകൂല ഘടകങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷയില്‍ വിപണിയില്‍ ഫ്‌ളാറ്റ്‌ കേ്ലാസിങ്ങിനു സാധ്യത. അടുത്ത രണ്ടാഴ്‌ചകളില്‍ ചാഞ്ചാട്ടത്തിനിടയുണ്ടെങ്കിലും വിപണിയുടെ അടിയൊഴുക്ക്‌ ശക്‌തമാക്കാന്‍ ആഭ്യന്തരഫണ്ടുകളുടെ നീക്കം സജീവമാണ്‌. പുതുവര്‍ഷംപിറന്ന്‌ ആദ്യ പതിനാറ്‌ പ്രവൃത്തിദിനങ്ങളില്‍ ഒരിക്കല്‍ പോലും വില്‍പ്പനയ്‌ക്ക്‌ നീക്കംനടത്താതെ വിപണിക്ക്‌ ശക്‌തമായ പിന്തുണയാണ്‌ ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ നല്‍കുന്നത്‌.
അമേരിക്കന്‍ തീരുവഭീഷണികള്‍ക്കിടയിലും ഇന്ത്യന്‍ വിപണി കാഴ്‌ചവയ്‌ക്കുന്ന ഉണര്‍വ്‌ വിദേശ ഓപ്പറേറ്റര്‍മാരെപ്പോലുംഅത്ഭുതപ്പെടുത്തുന്നു. ബോംബെ സൂചിക അഞ്ച്‌ പോയിന്റ്‌ പ്രതിവാര നഷ്‌ടത്തിലെങ്കിലും നിഫ്‌റ്റി സൂചിക 11 പോയിന്റ്‌ നേട്ടത്തിലാണ്‌. സൂചികകള്‍ വരും ദിവസങ്ങളില്‍ വ്യക്‌തമായ ദിശകണ്ടെത്താന്‍ നീക്കം നടത്തിയോക്കാം.
മുന്‍നിര ഓഹരിയായ ഇന്‍ഫോസിസ്‌ ടെക്‌നോളജിയുടെ മികച്ച ൈത്രമാസ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ ഓഹരിവില 4.62 ശതമാനം ഉയര്‍ത്തി. ടെക്‌ മഹീന്ദ്ര ഓഹരിവില അഞ്ച്‌ ശതമാനം കയറി. ഐ.സി.ഐ.സി.ഐ. ബാങ്ക്‌, എസ്‌. ബി.ഐ, ആക്‌സിസ്‌ ബാങ്ക്‌ ഓഹരിവിലകളും ഉയര്‍ന്നു. ടി.സി.എസ്‌, ഐ.ടി.സി, എച്ച്‌.ഡി.എഫ്‌.സി. ബാങ്ക്‌, ആര്‍.ഐ.എല്‍, എയര്‍ടെല്‍, മാരുതി, എല്‍ ആന്‍ഡ്‌ ടി തുടങ്ങിയവയുടെ ഓഹരികള്‍ക്കു തിരിച്ചടി നേരിട്ടു. ഉപഭോഗവും നിക്ഷേപവും ഉത്തേജിപ്പിക്കാന്‍ ഒരു വര്‍ഷകാലയളവില്‍ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ പലിശനിരക്കില്‍ ഇളവ്‌ വരുത്തിയത്‌ ബാങ്കിങ്‌ മേഖലയ്‌ക്ക്‌ അനുകൂലമായി.
ആഭ്യന്തരഫണ്ടുകള്‍ നിക്ഷേപകരായി മൊത്തം 16,173.69 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. കഴിഞ്ഞ രണ്ടാഴ്‌ചയില്‍ അവര്‍ 33,768 കോടി രൂപയുടെ നിക്ഷേപം നടത്തി. ഇടപാടുകള്‍ നടന്ന നാലു ദിവസങ്ങളിലായി വിദേശ ധനകാര്യസ്‌ഥാപനങ്ങള്‍ 14,265.58 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.
സെന്‍സെക്‌സ്‌ മുന്‍വാരത്തിലെ 83,576 പോയിന്റില്‍നിന്ന്‌ ഒരുഘട്ടത്തില്‍ 84,117 വരെ ഉയര്‍ന്നു. പിന്നീട്‌ വില്‍പ്പന സമ്മര്‍ദത്തില്‍പ്പെട്ട്‌ 82,858 പോയിന്റിലേക്ക്‌ ഇടിഞ്ഞു. വാരാന്ത്യം സൂചിക 83,570 പോയിന്റിലാണ്‌. വിപണി 84,174 പോയിന്റില്‍ ആദ്യപ്രതിരോധം കടന്നാല്‍ 84,778 വരെ മുന്നേറാം. വില്‍പ്പനസമ്മര്‍ദം നിലനിന്നാല്‍ 82,909 82,248 പോയിന്റിലെ താങ്ങുണ്ട്‌.
നിഫ്‌റ്റി 25,683 നിന്ന്‌ 26,872 പോയിന്റ്‌ വരെ കയറിയെങ്കിലും കുടുതല്‍ മികവിന്‌ അവസരം നല്‍കാതെ വിദേശഫണ്ടുകള്‍ സൃഷ്‌ടിച്ച വില്‍പ്പനസമ്മര്‍ദത്തില്‍ 25,472 ലേക്ക്‌ തളര്‍ന്നെങ്കിലും കേ്ലാസിങ്ങില്‍ 25,694 പോയിന്റിലാണ്‌. വിപണിക്ക്‌ ഈ വാരം പ്രതിരോധം 25,896- 26,079 പോയിന്റിലാണ്‌. തിരിച്ചടി നേരിട്ടാല്‍ ആദ്യതാങ്ങ്‌ 25,486ലാണ്‌. ഇത്‌ നഷ്‌ടപ്പെട്ടാല്‍ വിപണി 25,279-ലേക്ക്‌ പരീക്ഷണം നടത്താം.
നിഫ്‌റ്റി ജനുവരി ഫ്യൂച്ചേഴ്‌സ്‌ 25,788-ല്‍നിന്ന്‌ 25,694-ലേക്ക്‌ താഴ്‌ന്നു. വിപണിയിലെ ഓപ്പണ്‍ ഇന്ററസ്‌റ്റില്‍ മൂന്നുലക്ഷം കരാറുകള്‍ കുറഞ്ഞ്‌ 166 ലക്ഷമായി. വിദേശ ധനകാര്യസ്‌ഥാപനങ്ങള്‍ പത്തു മാസത്തില്‍ ആദ്യമായി ഇന്‍ഡെക്‌സ്‌ഫ്യൂച്ചേഴ്‌സില്‍ ഏറ്റവും വലിയ ഷോര്‍ട്ട്‌പൊസിഷനിലാണ്‌ നീങ്ങുന്നത്‌. വിപണിയിലെ ലോങ്‌ഷോര്‍ട്ട്‌ അനുപാതം ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന നിലയിലുമാണ്‌. ലോങ്‌പൊസിഷനിലെ വന്‍ വര്‍ധന ചാഞ്ചാട്ടസാധ്യതകള്‍ ശക്‌തമാക്കാം. വിദേശഫണ്ടുകള്‍ വില്‍പ്പനകാരായി നിലകൊണ്ട്‌ നാലുദിവസങ്ങളിലായി മൊത്തം 14,265.58 കോടിരൂപയുടെ ഓഹരികള്‍ വിറ്റു. ആഭ്യന്തരഫണ്ടുകള്‍ നിക്ഷേപകരായി 16,173.69കോടി രൂപയുടെ ഓഹരികള്‍ പിന്നിട്ടവാരം വാങ്ങി.
മികച്ച ൈത്രമാസ പ്രവര്‍ത്തനഫലങ്ങളാണ്‌ കോര്‍പ്പറേറ്റ്‌ മേഖലയില്‍നിന്നു വരുന്നത്‌. മുന്‍നിര ഐടി കമ്പനിയായ ടി.സി.എസിന്റെ ലാഭം 10,657 കോടിരൂപയാണ്‌. എച്ച്‌.ഡി.എഫ്‌.സി. ബാങ്ക്‌ നിക്ഷേപകരുടെ പ്രതീക്ഷകളെ മറികടന്ന പ്രകടനം കാഴ്‌ചവച്ചപ്പോള്‍ ഐ.സി.ഐ.സി.ഐ. ബാങ്കിന്‌ കാര്യമായി തിളങ്ങാനായില്ല.
വിനിമയ വിപണിയില്‍ ഡോളറിനു മുന്നില്‍ രൂപ 90.21-ല്‍നിന്ന്‌ 91.09-ലേക്ക്‌ ദുര്‍ബലമായശേഷം കേ്ലാസിങ്ങില്‍ കരുത്ത്‌ നേടി 90.66-ലാണ്‌. ഈവാരം രൂപ 90.25 - 91.34 റേഞ്ചില്‍ നീങ്ങാം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വീണ്ടും വര്‍ധിച്ച്‌ പുതിയ റെക്കോഡ്‌ സ്‌ഥാപിച്ചു. ട്രോയ്‌ ഔണ്‍സിന്‌ 4509 ഡോളറില്‍നിന്ന്‌ 4549 ഡോളറിലെ റെക്കോഡ്‌ തകര്‍ത്ത്‌ 4639 ഡോളര്‍ വരെകയറി. വാരാന്ത്യം സ്വര്‍ണം 4595 ഡോളറിലാണ്‌.

Ads by Google
Sunday 18 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW