Saturday, March 14, 2026 Last Updated 1 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 11.33 PM

സ്വര്‍ണമാലകള്‍ കവര്‍ന്ന്‌ മുക്കുപണ്ടം പകരംവച്ചു; പൂജാരി അറസ്‌റ്റില്‍

അമ്പലപ്പുഴ: ക്ഷേത്രത്തിലെ വിഗ്രഹത്തില്‍നിന്ന്‌ സ്വര്‍ണമാലകള്‍ കവര്‍ന്ന ശേഷം മുക്കുപണ്ടം പകരംവച്ച പൂജാരി പിടിയില്‍. പാലക്കാട്‌ പട്ടാമ്പി സ്വദേശി ശ്രീകുമാറാ (46) ണ്‌ അറസ്‌റ്റിലായത്‌. അമ്പലപ്പുഴ മൂടാമ്പാടി ക്ഷേത്രത്തിലെ ഭദ്രകാളി പ്രതിഷ്‌ഠയില്‍നിന്നു താലിയോടു കൂടിയ രണ്ടു സ്വര്‍ണ മാലകള്‍ കവര്‍ന്ന ശേഷം മുക്കുപണ്ടം പകരംവയ്‌ക്കുകയായിരുന്നു. രണ്ടര ലക്ഷം രൂപ വരുന്ന 17 ഗ്രാം സ്വര്‍ണാഭരണങ്ങളാണ്‌ ഇയാള്‍ കൈക്കലാക്കിയത്‌. മയക്കുമരുന്ന്‌ ഉപയോഗത്തിന്റെ പേരില്‍ ശ്രീകുമാറിനെ ക്ഷേത്രത്തില്‍നിന്ന്‌ പറഞ്ഞുവിട്ടിരുന്നു. ഇതിനുശേഷം നടത്തിയ പരിശോധനയിലാണ്‌ സ്വര്‍ണത്തിനു പകരം മുക്കുപണ്ടംവച്ചതായി കണ്ടെത്തിയത്‌. പരാതിയുടെ അടിസ്‌ഥാനത്തില്‍ അമ്പലപ്പുഴ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം നടത്തി ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ പിന്നീട്‌ റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Sunday 18 Jan 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW