-->
കോട്ടയം: പെര്‍മിറ്റ് പുതുക്കിനല്‍കുന്ന വിഷയത്തിലടക്കം തടസങ്ങള്‍ സൃഷ്‌ടിച്ച് സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കരുതെന്ന് കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.സി. തോമസ്. കെ.എസ്.ആര്‍.ടി.സിക്കൊപ്പം സാധാരണക്കാരുടെ യാത്രാ ആവശ്യം വര്‍ഷങ്ങളായി നിറവേറ്റുന്നവരാണ് സ്വകാര്യ ബസുകാര്‍. കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസ് മത്സരമല്ല ജനങ്ങള്‍ക്കാവശ്യം. കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പാക്കുകയാണ് വേണ്ടത്.
ൈപ്രവറ്റ് ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുന്നതില്‍ സര്‍ക്കാര്‍ഭാഗത്തുനിന്ന് ചില തടസങ്ങള്‍ അടുത്തകാലത്തുണ്ടായി. അത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു.