-->
അമേരിക്കയുടെ കേന്ദ്രങ്ങൾ ആക്രമിക്കാൻ ആലോചിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാൻ. തങ്ങളെ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി.
അമേരിക്ക പശ്ചിമേഷ്യയിൽ സമാധാനം നശിപ്പിക്കാനാണ് നീക്കം നടത്തുന്നതെന്നും രാജ്യത്തുണ്ടായ പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയാണെന്നും ഇറാൻ വിമർശിച്ചു. ഇറാനിലെ വിദേശകാര്യ വക്താവ് ഇസ്‌മയിൽ ബഗ്‌ഷിയാണ് അമേരിക്കയ്ക്ക് എതിരായ പ്രതികരണം നടത്തിയത്. പേർഷ്യൻ ഭാഷയിൽ യുഎസ് സ്റ്റേറ്റ് ഡിപാർട്മെൻ്റ് സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിനോടായിരുന്നു പ്രതികരണം.
രാജ്യസുരക്ഷ മുൻനിർത്തി ഇറാൻ സായുധ സേനകൾ കരുത്ത് കൂട്ടാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും ഇസ്‌മയിൽ ബഗ്‌ഷി വ്യക്തമാക്കിയിട്ടുണ്ട്.