Thursday, March 12, 2026 Last Updated 54 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 05.28 PM

‘കുടുംബമൂല്യങ്ങളും, പ്രിയങ്കയുടെയും സിദ്ധാര്‍ത്ഥിന്റെയും വളര്‍ച്ചയും രൂപപെടുത്തി; ഇന്ത്യന്‍ സേനയില്‍ സേവനമനുഷ്ഠിച്ചതില്‍ എന്നും അഭിമാനം...’ ത്രോബാക്ക് ചിത്രം പങ്കിട്ട് പ്രിയങ്കയുടെ അമ്മ മധു ചോപ്ര

uploads/news/2026/01/821302/Untitled-7.jpg
Dr Madhu Akhouri Chopra and Ashok Chopra (Image Source: Instagram)

ഗ്ലോബല്‍ താരം പ്രിയങ്ക ചോപ്ര ജൊനാസിന്റെ അമ്മയെന്ന നിലയിലാണ് പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും ഡോ. മധു ചോപ്രയെ കൂടുതല്‍ പരിചയം. എന്നാല്‍ ഇന്ത്യന്‍ സായുധസേനയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോക്ടറാണ് മധു അഖൗരി ചോപ്ര. മധു ചോപ്രയുടെ ഭര്‍ത്താവ് ഡോ. അശോക് ചോപ്രയും ഇന്ത്യന്‍ സായുധസേനയിലായിരുന്നു.
തന്റെ മാതാപിതാക്കളുടെ സൈനിക പശ്ചാത്തലം തന്റെ വളര്‍ച്ചയെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് പ്രിയങ്ക ചോപ്ര പല അഭിമുഖങ്ങളിലും തുറന്നു സംസാരിച്ചിട്ടുണ്ട്. അച്ചടക്കം, പ്രതിരോധശേഷി, വൈകാരിക ശക്തി എന്നിവ വളർത്താന്‍ ആ പശ്ചാത്തലം പ്രിയങ്ക ചോപ്ര ജൊനാസിനെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
ഇപ്പോഴിതാ 2026 ലെ സൈനിക ദിനത്തിന് മുന്നോടിയായി, ഡോ. മധു ചോപ്ര ഇന്ത്യൻ സൈന്യത്തിലെ തന്റെ സേവന ജീവിതത്തിലെ ഒരു അപൂർവ ചിത്രം പങ്കിട്ടിരിക്കുകയാണ്. സൈനിക യൂണിഫോം ധരിച്ച തന്റെയും പരേതനായ ഭർത്താവ് ഡോ. അശോക് ചോപ്രയുടെയും ഒരു ത്രോബാക്ക് ഫോട്ടോ പോസ്റ്റ് ചെയ്ത്, മധു ചോപ്ര അവരുടെ കുടുംബത്തെയും മൂല്യങ്ങളെയും രൂപപ്പെടുത്തിയ വർഷങ്ങളെക്കുറിച്ചും വ്യക്തിപരമായ ഓർമ്മകളെക്കുറിച്ചുമാണ് കുറിച്ചിരിക്കുന്നത്.
‘‘സേവന ജീവിതത്തിലേക്കുള്ള ഒരു ശാന്തമായ തിരിച്ചുപോക്ക്...
ഡോ. അശോകും ഞാനും, യൂണിഫോമിൽ, ഇന്ത്യൻ സൈന്യത്തിൽ ഡോക്ടർമാരായി സേവനമനുഷ്ഠിച്ച സമയം. സൈനിക ജീവിതത്തിന്റെ അച്ചടക്കവും കടമയും ജീവിക്കുന്നതിനിടയിൽ നമ്മുടെ ജനങ്ങളെ പരിചരിക്കുന്നു. സൈനിക ജീവിതത്തിന്റെ അച്ചടക്കവും കടമയും പാലിച്ചുകൊണ്ട് നമ്മുടെ ജനങ്ങളെ പരിപാലിക്കുന്നു.
ഈ വർഷങ്ങൾ ഞങ്ങളുടെ കുടുംബത്തെയും, മൂല്യങ്ങളെയും, പ്രിയങ്കയെയും സിദ്ധാർത്ഥിനെയും വളർത്തിയ രീതിയെയും രൂപപ്പെടുത്തി. ഇന്ത്യന്‍ സേനയില്‍ സേവനമനുഷ്ഠിച്ചതിൽ എന്നേക്കും അഭിമാനിക്കുന്നു, സായുധ സേനയ്ക്കും അവർ പ്രതിനിധീകരിക്കുന്ന ത്യാഗങ്ങൾക്കും എന്നേക്കും നന്ദിയുള്ളവരാണ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മധു ചോപ്ര ചിത്രം പങ്കിട്ടിരിക്കുന്നത്.
ഈ പോസ്റ്റിനു താഴെ ചോപ്ര കുടുംബം രാജ്യത്തിന് നൽകിയ സംഭാവനകളെ പ്രശംസിച്ചും, 2013 ൽ അന്തരിച്ച ഡോ. അശോക് ചോപ്രയെ അനുസ്മരിച്ചും നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW