-->
ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഉറ്റുനോക്കുന്ന 83-ാമത് ഗോൾഡൻ ഗ്ലോബ് അവാർഡ് വേദിയിൽ തിളങ്ങി പ്രിയങ്ക ചോപ്ര ജോനസ്. തന്റെ ഭർത്താവും പോപ്പ് താരവുമായ നിക്ക് ജോനസിനൊപ്പമാണ് പ്രിയങ്ക റെഡ് കാർപെറ്റിൽ എത്തിയത്.
ഗോൾഡൻ ഗ്ലോബ്സ് 2026 ആഫ്റ്റർ പാർട്ടിയിൽ സ്ട്രാപ്‌ലെസ് ഐവറി ഗൗണിൽ പ്രിയങ്ക ചോപ്രയുടെ തിളക്കമാർന്ന സാന്നിധ്യം വൈറലായി. റെഡ് കാർപെറ്റിലെ നേവി ബ്ലൂ ഡിയോർ ഗൗണിനെക്കാൾ കൂടുതൽ ശ്രദ്ധ നേടിയത് വിവാഹ വേഷം പോലെ തോന്നിക്കുന്ന ഈ ഐവറി ഗൗൺ ആണ്.
ബോഡി-ഹഗ്ഗിംഗ് കോഴ്‌സെറ്റ്, കൌൾ ലെയറിംഗ് എന്നിവ ചേർന്ന ഡിസൈൻ പ്രിയങ്കയുടെ ഫിഗർ കൂടുതൽ എലഗന്റായി ഉയർത്തി കാട്ടുന്നതായിരുന്നു. മുന്നിലെ ഗാദേർഡ് ഡീറ്റെയിൽസും പിന്നിലെ ഫ്ലോയി സാറ്റിൻ ട്രെയിനും ചേർന്ന് ഗൗണിന് രാജകീയ ലുക്ക് നൽകി.
ബുൾഗാരി (ഡയമണ്ട് ബ്രേസ്ലറ്റും സെർപന്റി ഇയർറിംഗ്സും പ്രിയങ്കയുടെ ലുക്കിന് മാറ്റുകൂട്ടി. നീളമുള്ള ബ്ലോ ഡ്രൈഡ് മുടിയും മിനിമൽ ജ്വല്ലറിയും ചേർന്നപ്പോൾ പ്രിയങ്കയുടെ ലുക്ക് കൂടുതൽ ക്ലാസ്സിയായി. ബ്രൗൺ ടോണിലുള്ള സ്മോക്കി ഐ മേക്കപ്പ്, പിങ്ക് ലിപ്സ്, ഡ്യൂവി ബേസ് എന്നിവയായിരുന്നു പ്രിയങ്കയുടെ മേക്കപ്പിന്റെ സവിശേഷത.
പ്രിയങ്കയ്‌ക്കൊപ്പം ബ്ലാക്ക് ടക്‌സിഡോയിൽ നിക് ജോനാസും സ്റ്റൈലിഷായി എത്തിയപ്പോൾ ദമ്പതികൾ ആഫ്റ്റർ പാർട്ടിയിലെ താരങ്ങളായി.
നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയങ്ക ചോപ്ര ജോനാസ് ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ്. എസ്.എസ്. രാജമൗലിയുടെ 'വാരണാസി'യിൽ 'മന്ദാകിനി' എന്ന കഥാപാത്രത്തിലൂടെയാണ് ഈ തിരിച്ചു വരവ്.