-->
കൊച്ചി : കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ (കെ.എ.ടി.) ചെയര്‍മാനായി ഒരുവര്‍ഷംകൂടി തുടരാന്‍ അര്‍ഹതയുണ്ടെന്ന ജസ്‌റ്റിസ് സി.കെ. അബ്‌ദുള്‍ റഹീമിന്റെ അപേക്ഷ പരിഗണിച്ചു നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടു ഹൈക്കോടതി. ഒരുമാസത്തിനകം നടപടി സ്വീകരിക്കണമെന്നാണു നിര്‍ദേശം.
തന്റെ അപേക്ഷ പരിഗണിക്കണമെന്നാവശ്യപ്പെട്ടു ജസ്‌റ്റിസ് സി.കെ. അബ്‌ദുള്‍ റഹീം കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. അതിനൊപ്പം ഹൈക്കോടതിയില്‍ റിട്ട്‌ഹര്‍ജിയും നല്‍കി. 2021 ഓഗസ്‌റ്റ് 27-നാണു ജസ്‌റ്റിസ് റഹീം കെ.എ.ടി. ചെയര്‍മാനാകുന്നത്. നാലുവര്‍ഷംകഴിഞ്ഞ് 2025 സെപ്‌റ്റംബര്‍ അഞ്ചിനു സ്‌ഥാനമൊഴിഞ്ഞു. സെന്‍ട്രല്‍ അഡ്‌മിനിസ്‌ട്രേറ്റവ് ട്രിബ്യൂണല്‍ (സി.എ.ടി.) ആക്‌റ്റ് ഭേദഗതിയില്‍ കേന്ദ്ര വിജ്‌ഞാപനമിറങ്ങുന്നതാകട്ടെ 2021 സെപ്‌റ്റംബര്‍ 16-നും.
പുതിയ ഭേദഗതിയില്‍ കെ.എ.ടി. ചെയര്‍മാരുടേയും അംഗങ്ങളുടെയും കാലാവധി നാലുവര്‍ഷമാക്കി. തുടര്‍ന്നായിരുന്നു ജസ്‌റ്റിസ് റഹീം സ്‌ഥാനമൊഴിഞ്ഞത്. എന്നാല്‍, തന്നെ നിയമിച്ചതു 1985-ലെ സി.എ.ടി. ആക്‌റ്റ്‌പ്രകാരമാണെന്നും അതില്‍ സര്‍വീസ് കാലയളവ് അഞ്ചുവര്‍ഷമായതിനാല്‍, തനിക്ക് ഒരുവര്‍ഷത്തെ സര്‍വീസിനുകൂടി അര്‍ഹതയുണ്ടെന്നുമാണു ജസ്‌റ്റിസ് റഹീമിന്റെ ആവശ്യം. സംസ്‌ഥാന സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍നിന്നു കെ.എ.ടി. ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതു ഹൈക്കോടതി ചീഫ് ജസ്‌റ്റിസാണ്. നിയമിക്കുന്നതു രാഷ്‌ട്രപതിയും. തന്റെ നിയമനനടപടികള്‍ 2021 സെപ്‌റ്റംബറിനുമുമ്പ് പൂര്‍ത്തിയായതിനാല്‍ പുതിയ ഭേദഗതിവ്യവസ്‌ഥ തനിക്കു ബാധകമല്ലെന്നും തനിക്കു ബാധകം 1985-ലെ ഒറിജിനല്‍ ആക്‌റ്റ് ആണെന്നും ജസ്‌റ്റിസ് റഹീം വാദിച്ചു. 1895-ലെ ആക്‌ട്‌പ്രകാരം സര്‍വീസില്‍ പ്രവേശിച്ച 2021 ആഗസ്‌റ്റ്‌് 27 മുതല്‍ അഞ്ചുവര്‍ഷം തനിക്ക് സര്‍വീസ് ലഭിക്കും.
ഭേദഗതി നിയമം വരുന്നതിനു മുമ്പാണു തന്റെ നിയമനം അംഗീകരിച്ചത്. എന്നാല്‍, വിജ്‌ഞാപനം മാത്രമാണു ഭേദഗതിക്കുശേഷം വന്നത്. അതിനാല്‍ അഞ്ചുവര്‍ഷം സര്‍വീസിന് അര്‍ഹതയുണ്ട്. വിവിധ സംസ്‌ഥാനങ്ങളില്‍നിന്ന് ഇതേ ആവശ്യം വരുന്നുണ്ടെന്നും പരിശോധിച്ചു യുക്‌തമായ നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
കെ.എ.ടിയില്‍ ചെയര്‍മാന്‍ സ്‌ഥാനം ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ടു ഒരുവര്‍ഷമായി. ജസ്‌റ്റിസ് പി.വി. ആശയ്‌ക്കാനു ചെയര്‍മാന്റെ ചുമതല. മദ്രാസ് ഹൈക്കോടതിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസില്‍ 2021 സെപ്‌റ്റംബര്‍ 19-ലെ സുപ്രീംകോടതി വിധിയുടെ അടിസ്‌ഥാനത്തിലണു ജസ്‌റ്റിസ് അബ്‌ദുള്‍ റഹീം തന്റെ വാദം ഉന്നയിക്കുന്നത്.
സെലക്ഷന്‍ നടന്നതു ഭേദഗതിക്കു മുമ്പാണെങ്കില്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ചെയര്‍മാന്‍മാരുടേയും അംഗങ്ങളുടേയും നിയമനം സംരക്ഷിക്ക