-->
തിരുവനന്തപുരം: സാമ്പത്തീക പ്രതിസന്ധിയുണ്ടാകുമ്പോള്‍ ഡിഎ യും മറ്റും ഘട്ടങ്ങളായേ കൊടുത്തു തീര്‍ക്കാനാകൂ എന്നും അതിനെ കൊടുക്കാതിരിക്കാനുള്ള നടപടിയായി വ്യാഖ്യാനിക്കേണ്ട സാഹചര്യം ഇല്ലെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സര്‍ക്കാര്‍ ജീവനക്കാരുടെ കുടിശ്ശിക അവകാശമല്ലെന്നും ഭരണപരമായ തീരുമാനമാണെന്നും വാദിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നലകാനുള്ള സാഹചര്യം ഇതാണെന്നും ഡി.എ മുഴുവന്‍ ഒറ്റയടിക്ക് കൊടുത്തു തീര്‍ക്കാന്‍ 25,000 കോടി രൂപ വേണമെന്നും ബാലഗോപാല്‍ പറയുന്നു.
ഇങ്ങിനെ ചെയ്താല്‍ സിസ്റ്റം മുഴുവന്‍ തകരുകയും ശമ്പളം പോലും മുടങ്ങുന്ന സ്ഥിതി വരും. ഡി.എ. അവകാശമാണെന്ന് റിട്ട് നല്‍കിയവര്‍ ആഗ്രഹിക്കുന്നത് ഈ തകര്‍ച്ചയാണെന്നും ഡിഎ സംബന്ധിച്ച് പല കേസുകളും സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്തിമ വിധി വരുന്നത് വരെ ഒരു തീരുമാനത്തില്‍ എത്താനാകില്ലെന്നും പറഞ്ഞു. അഞ്ചുവര്‍ഷമായി കേന്ദ്രം കേരളത്തിന്് നിഷേധിച്ചത് 17,500 കോടി രൂപയാണ്. രണ്ടുലക്ഷം കോടി രൂപ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഈ തുക കിട്ടിയാല്‍ മാത്രം പകുതിപ്രശ്‌നം പരിഹരിക്കുമെന്നും പറഞ്ഞു.
കോവിഡ് കാലത്ത് കേന്ദ്രം ഡി.എ. നല്‍കിയില്ല. എന്നിട്ടും ആരെങ്കിലും കേടതിയില്‍ പോയോ എന്നും ചോദിച്ചു. പങ്കാളിത്ത പെന്‍ഷനു പകരം നിശ്ചിത തുക ഉറപ്പായി ലഭിക്കുന്ന പെന്‍ഷന്‍ പദ്ധതി തയ്യാറാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും പറഞ്ഞു. സംസ്ഥാനത്തിന്റെ കടം വെട്ടിക്കുറച്ചതിനെതിരേ കേരളം നല്‍കിയ കേസ് ഭരണഘടനാ ബഞ്ചിന് മുന്നിലുണ്ടെന്നും അതില്‍ അനുകൂലമായ വിധിക്കായി കാക്കുകയാണെന്നും സാമ്പത്തീക പ്രതിസന്ധിക്ക് അത് പരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.