Saturday, March 14, 2026 Last Updated 32 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 03.11 PM

മൃണാള്‍ താക്കൂറും ധനുഷും വിവാഹിതരാകുന്നു? കല്യാണം വാലന്റൈന്‍സ് ദിനത്തിലെന്ന് റിപ്പോര്‍ട്ട്

dhanush

ബോളിവുഡ് നടി മൃണാള്‍ താക്കൂറും തമിഴ് നടന്‍ ധനുഷും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14 നാണ് ഇരുവരും വിവാഹിതരാകുക എന്നാണ് അഭ്യൂഹം. എന്നാല്‍ വാര്‍ത്തകളോട് ധനുഷും മൃണാളും ഇതുവരെയും പ്രതികരിച്ചിട്ടില്ല. ചലച്ചിത്രലോകത്തെ ഇടനാഴികളിലും സോഷ്യല്‍ മീഡിയയിലുമാണ് ഈ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. സ്വകാര്യമായ ചടങ്ങിലാകും വിവാഹം നടക്കുകയെന്നും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുകയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ധനുഷും മൃണാളും പ്രണയത്തിലാണെന്ന് ഏറെ നാളുകളായി ഗോസിപ്പുകളുണ്ട്. മൃണാള്‍ നായികയായ സണ്‍ ഓഫ് സര്‍ദാര്‍ 2 വിന്റെ പ്രീമിയറില്‍ നിന്നുളെളാരു വീഡിയോയാണ് ഗോസിപ്പുകളുടെ തുടക്കം. എന്നാല്‍ ധനുഷ് തന്റെ നല്ല സുഹൃത്ത് മാത്രമാണെന്നാണ് അന്ന് റിപ്പോര്‍ട്ടുകളോട് മൃണാള്‍ പ്രതികരിച്ചത്.

സണ്‍ ഓഫ് സര്‍ദാര്‍ 2വിന്റെ പ്രീമയിറില്‍ കൈ കോര്‍ത്ത് നടന്നു വരുന്നതും, ആലിംഗനം ചെയ്തു നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കുന്നത്. മൃണാളിന്റെ പിറന്നാള്‍ ആഘോഷത്തിനും ധനുഷ് പങ്കെടുത്തിരുന്നു. പിന്നീട് ധനുഷ് നായകനായ തേരെ ഇഷ്‌ക് മേമിന്റെ പാര്‍ട്ടിയിലും മൃണാള്‍ അതിഥിയായി എത്തിയിരുന്നു.

തമിഴ് സംവിധായകനും നിര്‍മാതാവുമായ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനാണ് ധനുഷ്. 2004 ല്‍ തമിഴ് സൂപ്പര്‍താരം രജനികാന്തിന്റെ മകള്‍ ഐശ്വര്യയെ ധനുഷ് വിവാഹം ചെയ്തു. രണ്ട് മക്കളുമുണ്ട് ഈ ബന്ധത്തില്‍. 2024 ലാണ് ഇരുവരും പിരിയുന്നത്. ടെലിവിഷനില്‍ നിന്നും സിനിമയിലെത്തിയ നടിയാണ് മൃണാള്‍. ബോളിവുഡില്‍ നിന്നും തെന്നിന്ത്യയിലെത്തിയ മൃണാള്‍ ഇന്ന് പാന്‍ ഇന്ത്യന്‍ നായികയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW