Saturday, March 14, 2026 Last Updated 41 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 01.00 PM

ഈ ദിവസം ഞാന്‍ എത്രത്തോളം ഹാപ്പിയാണെന്ന് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല; ശ്രദ്ധനേടി സംയുക്തയുടെ പോസ്റ്റ്

samyuktha-
photo-www.instagram.com/iamsamyuktha_/

മലയാള സിനിമയിലൂടെ കരിയര്‍ ആരംഭിച്ച്, ഇന്ന് തമിഴ് സിനിമകളും കടന്ന് തെലുങ്ക് ചിത്രങ്ങളില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ് നടി സംയുക്ത. നടിയുടെ പുതിയ പോസ്റ്റാണിപ്പോള്‍ ശ്രദ്ധനേടുന്നത്. സംക്രാന്തി, പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി, എല്ലാവര്‍ക്കും ആശംസകള്‍ അറിയിച്ച് പങ്കുവച്ച പോസ്റ്റിലാണ് സംയുക്ത തന്റെ സന്തോഷത്തെ കുറിച്ച് പറയുന്നത്. മറ്റൊന്നുമല്ല തന്റെ ഏറ്റവും പുതിയ സിനിമയ്ക്ക് ലഭിക്കുന്ന പോസിറ്റീവ് റിവ്യൂസ് തന്നെ. അതില്‍ താന്‍ എത്രത്തോളം സംതൃപ്തയും സന്തോഷവതിയുമാണെന്നാണ് സംയുക്തയുടെ പോസ്റ്റ്.

എല്ലാവര്‍ക്കും സംക്രാന്തി, പൊങ്കല്‍ ലോഹ്രി ദിനാശംസകള്‍. ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്ന സന്തോഷത്തെ കുറിച്ച് പറഞ്ഞറിയിക്കാന്‍ എനിക്ക് വാക്കുകലില്ല. ഞങ്ങളുടെ സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണം കാണുമ്പോള്‍ ഞാന്‍ വളരെ അധികം ത്രില്ലാകുന്നു. കഴിഞ്ഞ ദിവസം രാത്രി സിനിമ കണ്ടു, എല്ലാവരും ചിരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍ വല്ലാത്ത അഭിമാനവും സന്തോഷവും തോന്നി. എല്ലാവരോടും നന്ദി- എന്നാണ് സംയുക്തയുടെ പോസ്റ്റ്

ജനുവരി 14 ന് ആണ് സംയുക്തയുടെ ഏറ്റവും പുതിയ ചിത്രമായ നാരി നാരി നടുമ മുരാരി തിയേറ്ററുകളിലെത്തിയത്. സംയുക്തയ്‌ക്കൊപ്പം ശര്‍വാനന്തും, സാക്ഷി വിദ്യയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വിശാല്‍ ചന്ദ്ര ശേഖരാണ് ചിത്രത്തിന്റെ സംവിധായകന്‍. ഈ പൊങ്കലിന് അടിച്ചു പൊളിച്ച് കുടുംബത്തിനൊപ്പം കാണാന്‍ സാധിക്കുന്ന നല്ലൊരു ഫാമിലി എന്റര്‍ടൈന്‍മെന്റാണ് സിനിമ എന്നാണ് പ്രേക്ഷകാഭിപ്രായം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW