-->
തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് സംയുക്ത മേനോന്‍ എന്ന താരം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ലില്ലി, വെള്ളം, കടുവ തുടങ്ങിയ സിനിമകളിലൂടെ താരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. തെന്നിന്ത്യയിലെ ഏറെ തിരക്കുള്ള താരമായ സംയുക്തയിപ്പോള്‍ തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് സജീവം. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് സംയുക്ത. താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുമുണ്ട്.
ഇപ്പോഴിതാ സേജ് ഗ്രീന്‍ ഔട്ട്ഫിറ്റില്‍ ക്ലാസി ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. സേജ് ഗ്രീൻ അസിമെട്രിക് ടോപ്പും സ്കർട്ട് കോ- ഓര്‍ഡ് സെറ്റും ധരിച്ചാണ് താരം ചിത്രങ്ങളില്‍ തിളങ്ങുന്നത്. ആരാധകരടക്കം നിരവധി പേരാണ് താരത്തിന്റെ ലുക്കിന് കമന്റുകള്‍ കുറിക്കുന്നത്. ചിത്രങ്ങളില്‍ തെന്നിന്ത്യന്‍ താരം സാമന്തയുമായി സാമ്യം തോന്നുന്നു എന്നതടക്കം കമന്റുകളുണ്ട്.