-->
ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെഅഭിനന്ദനങ്ങളില്‍ മൂടുകയാണ് സിനിമാലോകവും പ്രേക്ഷകരും. മലയാളികള്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമാലോകം ഒന്നാകെ ഈ പുരസ്‌കാര നേട്ടത്തെ ആഘോഷമാക്കുന്നുണ്ട്.ഇപ്പോഴിതാ മോഹന്‍ലാലിനെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ് നടി സംയുക്ത.
‘ആനന്ദനടനം ആടിനാൻ...‘അവൻ ആനന്ദനടനം ആടി എന്നാണ് -നടരാജൻ’,പ്രതിഭ മണ്ണിൽ മനുഷ്യരൂപം എടുത്തത് കാണാൻ കഴിഞ്ഞ നമ്മുടെ കണ്ണുകൾ എത്ര ഭാഗ്യം ചെയ്തു. കൈകൂപ്പുന്നു ലാലേട്ടാ... ’എന്നാണ് സംയുക്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
2023ലെ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ആണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സെപ്തംബര്‍ 23 നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്‌കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍.
ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. 2004ലാണ് അടൂര്‍ ഗോപാലകൃഷ്ണന് ഈ പുരസ്‌കാരം ലഭിക്കുന്നത്