-->
‘കഥ തുടരുന്നു’ എന്ന സിനിമയിലൂടെ ബാലതാരമായി എത്തി സിനിമാ പ്രേമികളുടെ മനം കവര്‍ന്ന താരമാണ് അനിഘ സുരേന്ദ്രന്‍. പിന്നീട് ഒരുപാട് ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച് വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിന്റെ പ്രിയ ബാലതാരമായി മാറാന്‍ അനിഘയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒട്ടനേകം ഹിറ്റ് ചിത്രങ്ങളിൽ അനിഘ ഭാഗമായിട്ടുണ്ട്. ‘ഓ മൈ ഡാര്‍ലിംഗ്’ എന്ന ചിത്രത്തിലൂടെ നായികയായും താരം തിളങ്ങി.
സിനിമയിലെ പോലെ തന്നെ സോഷ്യൽ മീഡിയയിലും അനിഘ താരമാണ്. താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്. ചിലപ്പോഴൊക്കെ താരം പങ്കിടുന്ന ഗ്ലാമര്‍ ചിത്രങ്ങള്‍ വിമര്‍ശനങ്ങളും നേരിടാറുണ്ട്.
ഇപ്പോഴിതാ പ്രിന്റഡ് ഹാഫ് സാരിയില്‍ അതിസുന്ദരിയായ ചിത്രങ്ങള്‍ പങ്കിടുകയാണ് അനിഘ സുരേന്ദ്രന്‍. ഹാംഗിഗ് ഇയറിംഗ്സും കഥ പറയുന്ന കണ്ണുകളും ആരെയും ആകര്‍ഷിക്കുന്ന നിറപുഞ്ചിരിയുമായിട്ടാണ് അനിഘ ചിത്രങ്ങളില്‍ തിളങ്ങുന്നത്. ക്രീമില്‍ ലീഫ് പ്രിന്റുള്ള ഹാഫ് സാരിയാണ് അനിഘ ധരിച്ചിരിക്കുന്നത്. ‘‘എല്ലാവർക്കും സന്തോഷകരമായ പൊങ്കൽ ആശംസകൾ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.
ബാലതാരമായി അനിഘയെത്തിയ ചിത്രങ്ങളില്‍ ഫോർ ഫ്രണ്ട്സ്, റേയിസ്, ബാവൂട്ടിയുടെ നാമത്തിൽ, 5 സുന്ദരികൾ, നീലാകാശം പച്ചകടൽ ചുവന്നഭൂമി തുടങ്ങിയ ചിത്രങ്ങളുമുണ്ട്. 5 സുന്ദരികൾ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുളള സംസ്ഥാന പുരസ്കാരവും അനിഘയെ തേടിയെത്തിയിരുന്നു.
മലയാള ചിത്രങ്ങളിലേക്കാളും തമിഴ് ചലച്ചിത്ര ലോകത്താണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ അനിഘ ചെയ്തത്. യെന്നൈയ് അറിന്താൽ, നാനും റൗഡിതാൻ, മിരുതൻ, വിശ്വാസം തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിൽ അനിഘ തന്റെ സാന്നിധ്യം അറിയിച്ചു. മലയാള ചിത്രം ഓ മൈ ഡാർലിങ്, തെലുങ്ക് ചിത്രം ബുട്ട ബൊമ്മ എന്നിവയാണ് അനിഘ നായികയായി എത്തിയ ചിത്രം.