Wednesday, March 18, 2026 Last Updated 7 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 29 Nov 2025 01.38 PM

21 ാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് നടി അനിഖ സുരേന്ദ്രന്‍

anikha-surendran
photo-www.instagram.com/anikhasurendran/

21 ാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് നടി അനിഖ സുരേന്ദ്രന്‍. അമ്മയ്ക്കും മറ്റ് സുഹൃത്തുക്കള്‍ക്കുമൊപ്പം ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് അനിഖ പങ്കുവെച്ചത്.

എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം അനിഖ കുറിച്ചിരിക്കുന്നത്. ആരാധകരും താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്തിട്ടുണ്ട്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനിഖ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഭാസ്‌കര്‍ ദ് റാസ്‌കല്‍ൗ മൈ ഗ്രേറ്റ് ഫാദര്‍, അഞ്ചു സുന്ദരികള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി.

അജിത് ചിത്രം യെന്നൈ അറിന്താലിലൂടെ തമിഴിലും അഭിനയിച്ചു. നാനും റൗഡി താന്‍, വിശ്വാസം, മിരുതന്‍, മാമനിതന്‍ എന്നിവയാണ് അനിഘയുടെ പ്രധാന തമിഴ് സിനിമകള്‍. ഓ മൈ ഡാര്‍ലിങ് എന്ന ചിത്രത്തിലൂടെ നായികയായും അനിഖ അരങ്ങേറ്റം കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW