-->
പുത്തന്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് നടി അനിഖ സുരേന്ദ്രന്‍. സുഹൃത്തുക്കള്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് താരം. ബീച്ച്‌സൈഡ് ടൗണ്‍ ഇഷ്ടപ്പെടുന്നു എന്നാണ് ചിത്രങ്ങള്‍ക്ക് അനിഖ നല്‍കിയ അടിക്കുറിപ്പ്. നമിത പ്രമോദ് അടക്കം നിരവധിപ്പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുമായെത്തിയത്.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഭാസ്‌കര്‍ ദ റാസ്‌കല്‍, മൈ ഗ്രേറ്റ് ഫാദര്‍, അഞ്ചു സുന്ദരികള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി.
അജിത് ചിത്രം യെന്നൈ അറിന്താലിലൂടെ തമിഴിലും അഭിനയിച്ചു. നാനും റൗഡി താന്‍, വിശ്വാസം, മിരുതന്‍, മാമനിതന്‍ എന്നിവയാണ് അനിഘയുടെ മറ്റ് തമിഴ് സിനിമകള്‍. ഓ മൈ ഡാര്‍ലിങ് എന്ന ചിത്രത്തിലൂടെ നായികയായും അനിഖ അരങ്ങേറ്റം കുറിച്ചു. തമിഴ് ചിത്രം ഇന്ദ്രയായിരുന്നു നടിയുടെ പുതിയ റിലീസ്.