Saturday, March 14, 2026 Last Updated 7 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.34 PM

പ്രധാനാധ്യാപികയ്‌ക്ക്‌ സസ്‌പെന്‍ഷന്‍;മാനേജരെ അയോഗ്യനാക്കും

പാലക്കാട്‌: സ്‌കൂള്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രധാനാധ്യാപികക്ക്‌ സസ്‌പെന്‍ഷന്‍. സ്‌കൂള്‍ മാനേജരെ അയോഗ്യനാക്കും. പീഡന വിവരം പോലീസില്‍ അറിയിക്കുന്നതില്‍ വീഴ്‌ച പറ്റിയെന്ന്‌ കണ്ടെത്തിയതിന്‌ പിന്നാലെയാണ്‌ നടപടി. പ്രധാനാധ്യാപിക ഉള്‍പ്പെടെയുള്ളവരില്‍ നിന്ന്‌ ഉണ്ടായത്‌ കുറ്റകരമായ വീഴ്‌ചയെന്നാണ്‌ വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍.
പ്രതിയായ അധ്യാപകന്‍ അനിലിനെ സര്‍വീസില്‍നിന്ന്‌ പിരിച്ചു വിടാന്‍ എ.ഇ.ഒ ശിപാര്‍ശ നല്‍കും. അതിന്റെ നടപടികള്‍ ഒരാഴ്‌ചയ്‌ക്കകം തുടങ്ങും. പീഡന വിവരം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നുവെങ്കില്‍ കൂടുതല്‍ കുട്ടികള്‍ പീഡനത്തിന്‌ ഇരയാകുമായിരുന്നില്ലെന്ന്‌ വിദ്യാഭ്യാസ വകുപ്പ്‌ വിലയിരുത്തുന്നു. വിദ്യാഭ്യാസവകുപ്പിന്റെ നടപടി വരുന്ന മുറയ്‌ക്ക്‌ പോലീസും സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടിയെടുക്കും. ആറ്‌ ആണ്‍കുട്ടികളെയാണ്‌ സംസ്‌കൃത അധ്യാപകന്‍ അനില്‍ ലൈംഗികമായി പീഡിപ്പിച്ചത്‌.

Ads by Google
Thursday 15 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW