Saturday, March 14, 2026 Last Updated 1 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.34 PM

ഇന്ത്യന്‍ സോഷ്യലിസ്‌റ്റ്‌ ജനതാദള്‍ പാര്‍ട്ടി പ്രഖ്യാപനവും ലയനവും നാളെ

കൊച്ചി: ഇന്ത്യന്‍ സോഷ്യലിസ്‌റ്റ്‌ ജനതാദള്‍ പാര്‍ട്ടിയുടെ പ്രഖ്യാപനം, ജനതാദള്‍ എസിലേക്കുള്ള ലയനം എന്നിവ നാളെ നടക്കും. എറണാകുളം ടൗണ്‍ഹാളില്‍ രാവിലെ 10നാണ്‌ സമ്മേളനം. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.വി. മുരുകദാസിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി ഉദ്‌ഘാടനം ചെയ്യും. സോഷ്യലിസ്‌റ്റ്‌ ജനതാദള്‍ സംസ്‌ഥാന പ്രസിഡന്റ്‌ കെ. സുരേഷ്‌ ആമുഖപ്രസംഗം നടത്തും. പാര്‍ട്ടിയുടെ പതാക ജനതാദള്‍ സംസ്‌ഥാന പ്രസിഡന്റ്‌ മാത്യു ടി. തോമസിനു കൈമാറി ലയനം പൂര്‍ത്തിയാക്കും. സമ്മേളനത്തില്‍ മാത്യു ടി. തോമസ്‌ അധ്യക്ഷത വഹിക്കും. സംസ്‌ഥാനത്തെ 14 ജില്ലകളില്‍നിന്ന്‌ 3000 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നു ജനറല്‍ കണ്‍വീനര്‍ സാബു ജോര്‍ജ്‌ അറിയിച്ചു. പത്രസമ്മേളനത്തില്‍ ബെന്നി മൂഞ്ഞേലി, കുമ്പളം രവി, സോജന്‍ ജോര്‍ജ്‌ എന്നിവരും പങ്കെടുത്തു.

Ads by Google
Thursday 15 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW