-->
മലയാളത്തില്‍ കഴിഞ്ഞ വര്‍ഷത്തെ റിലീസുകളില്‍ ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് ' എക്കോ'. ദിന്‍ജിത്ത് അയ്യത്താന്‍- ബാഹുല്‍ രമേശ് കൂട്ടുകെട്ടിലെത്തിയ ഈ ചിത്രത്തെ പ്രശംസിച്ച് നടന്‍ ധനുഷ് രംഗത്തെത്തിയിരുന്നു. എക്കോ സിനിമ ഒരു മാസ്റ്റര്‍പീസ് ആണെന്നാണ് ധനുഷ് എക്‌സില്‍ കുറിച്ചത്. ചിത്രത്തില്‍ മ്ലാത്തി ചേട്ടത്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബിയാന മോമിന്റെ പ്രകടനത്തെയും ധനുഷ് പുകഴ്ത്തി.
ഇപ്പോള്‍ ബിയാന മോമിന്റെ പ്രകടനത്തിന് കൈയ്യടിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ രാഹുല്‍ രവീന്ദ്രര്‍. ധനുഷിന്റെ പോസ്റ്റിനു താഴെ അദ്ദേഹം ഇങ്ങനെ എഴുതി: '' ബിയാന മോമിനെ അദ്ദേഹം പരാമര്‍ശിച്ചതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്... അവിശ്വസനീയമായ പ്രകടനമായിരുന്നു! സിനിമയില്‍ അവര്‍ മികച്ചതായിരുന്നു. പക്ഷേ ഓണ്‍ലൈനില്‍ അവരെക്കുറിച്ച് അധികം സംസാരം ഞാന്‍ കണ്ടില്ല. ഞാന്‍ ആളുകളെ കുറ്റപ്പെടുത്തുന്നില്ല. വളരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ആരും അവരെ പ്രശംസിക്കുന്നില്ല. അവര്‍ അത്രയും മികച്ചതായിരുന്നു'', രാഹുല്‍ രവീന്ദ്രര്‍ കുറിച്ചു.
തിയേറ്ററില്‍ മികച്ച പ്രടകനം കാഴ്ചവെച്ച സിനിമ ഡിസംബര്‍ 31നാണ് നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീമിങ് ആരംഭിച്ചത്. ബാഹുല്‍ രമേശ് തിരക്കഥയും ഛായാഗ്രഹണവും നിര്‍വ്വഹിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദിന്‍ജിത്ത് അയ്യത്താന്‍ ആണ്.
സന്ദീപ് പ്രദീപ്, വിനീത്, നരേന്‍, ബിനു പപ്പു, സൗരഭ് സച്ച്‌ദേവ, ബിയാന മോമിന്‍, അശോകന്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കിഷ്‌കിന്ധാ കാണ്ഡത്തിന് സംഗീതം പകര്‍ന്ന മുജീബ് മജീദ് തന്നെയാണ് എക്കോയുടെയും സംഗീത സംവിധായകന്‍.