-->
സോഷ്യല്‍ മീഡിയ താരം രേണു സുധി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ഒരു ഡാന്‍സ് വീഡിയോ വൈറലാവുകയാണ്. ' മദ്യപിച്ച് രേണു സുധി ഡാന്‍സ് കളിച്ചു എന്ന ടൈറ്റില്‍ നിരോധിച്ചിരിക്കുന്നു. പ്ലീസ്. വ്‌ളോഗര്‍മാരുടെ ശ്രദ്ധയ്ക്ക്, ഒരു തുളളി കുടിച്ചിട്ടില്ല... ഞാന്‍ എന്റെ ഹാപ്പിനസ്സിനു ഡാന്‍സ് ചെയ്യുന്നു...' എന്നാണ് ബഹ്‌റൈന്‍ യാത്രയ്ക്കിടെ പകര്‍ത്തിയ വീഡിയോയ്‌ക്കൊപ്പം താരം കുറിച്ചത്.
ഇടയ്ക്ക് ഒരു ബാര്‍ റെസ്‌റ്റൊറന്റിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ രേണു മദ്യപിക്കുമെന്ന പേരില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതിനുളള മറുപടി ആയിട്ടാണ് രേണു വീഡിയോ പങ്കുവച്ചത്.
അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സമൂഹമാധ്യമങ്ങളില്‍ നിരവധി വിമര്‍ശനങ്ങളും സൈബര്‍ അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് രേണുവിന്. എന്നാല്‍ വിമര്‍ശനങ്ങളില്‍ തളരാതെ അഭിനയവും ഉദ്ഘാടനങ്ങളുമൊക്കെയായി സജീവമാണ് ഇന്ന് രേണു.