Saturday, March 14, 2026 Last Updated 46 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 08.32 AM

‘എനിക്ക് 5 വയസ്സുള്ളപ്പോള്‍ നിന്നെയാദ്യമായി കൈയില്‍ പിടിച്ചതു മുതല്‍ സുന്ദരിയായ വധുവായി നീ അണിഞ്ഞൊരുങ്ങിയത് വരെ;നീയില്ലാത്ത വീട് ഇനിയും ശൂന്യം...’’ ഇമോഷണല്‍ പോസ്റ്റുമായി കൃതി സനോണ്‍

ബോളിവുഡിലെ മുന്‍നിരനായികയായി തിളങ്ങി നില്‍ക്കുന്ന താരമാണ് കൃതി സനോണ്‍. ഇപ്പോഴിതാ അനിയത്തി നൂപുറിന്റെ വിവാഹാഘോഷങ്ങള്‍ അവസാനിച്ചതിനു ശേഷമുള്ള കൃതിയുടെ വൈകാരികമായ പോസ്റ്റാണ് ​സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
Kriti Sanon, Nupur’s wedding to Stebin Ben
Kriti Sanon shares glimses from her sister's wedding (Image Source: Instagram)

ബോളിവുഡിന്റെ ‘പരംസുന്ദരി’യായി പ്രേക്ഷകരു​ടെ ഹൃദയം കീഴടക്കിയ താരമാണ് കൃതി സനോണ്‍. താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യയിലും വളരെ പെട്ടെന്ന് തന്റേതായ സ്ഥാനം സൃഷ്ടിക്കാന്‍ കൃതിക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനയംകൊണ്ടും നൃത്ത പാടവംകൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ബോളിവുഡിന്റെ മുന്‍നിര നായികയായ താരം മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കൃതിയുടെ സഹോദരിയും നടിയും സംരംഭകയുമായ നൂപുർ സനോൺ വിവാഹവിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഗായകൻ സ്‌റ്റെബിൻ ബെന്നിനെയാണ് ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷം നൂപുര്‍ ജീവിതപങ്കാളിയാക്കിയത്. രാജസ്ഥാനിലെ ഉദയ്പുരിൽ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ അനുജത്തി നൂപുറിന്റെയും ഗായിക സ്റ്റെബിന്റെയും വിവാഹാഘോഷങ്ങൾ അവസാനിപ്പിച്ചതിന് ശേഷമുള്ള കൃതിയുടെ ഇമോണഷല്‍ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.സ്​റ്റെബിനെ കുടുംബത്തിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള കൃതി സനോണിന്റെ വൈകാരികമായ പോസ്റ്റില്‍ ആഘോഷങ്ങളിലെ സന്തോഷകരമായ നിമിഷങ്ങൾ ഓർത്തെടുത്ത്, നൂപുറിന്റെ സാന്നിധ്യമില്ലാതെ വീട് ഇപ്പോൾ ശൂന്യമായി തോന്നുന്നുവെന്നും കുറിക്കുന്നുണ്ട്.
‘‘എന്റെ വികാരം വാക്കുകളിൽ ഒതുങ്ങുന്നില്ല.. ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല...എന്റെ കുഞ്ഞ് വിവാഹിതയായി...
എനിക്ക് 5 വയസ്സുള്ളപ്പോൾ ആദ്യമായി നിന്നെ എന്റെ കൈകളിൽ പിടിച്ചത് മുതൽ, ഇപ്പോൾ നിന്റെ ചാദർ പിടിച്ചു, ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സുന്ദരിയായ വധുവായി നിങ്ങളെയെല്ലാം അണിഞ്ഞൊരുങ്ങിയത് വരെ...
നിന്നെ ഇത്ര സന്തോഷത്തോടെയും സ്നേഹത്തോടെയും കാണുന്നതും, ജീവിതത്തിലെ ഏറ്റവും മനോഹരമായ അദ്ധ്യായം ആരംഭിക്കുന്നതും കാണുമ്പോൾ എന്റെ ഹൃദയം നിറഞ്ഞു തുളുമ്പുന്നു...
സ്റ്റെബിൻ ബെൻ, നീ 5 വർഷത്തിലേറെയായി ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്, ഓരോ വർഷം കഴിയുന്തോറും ഞങ്ങളുടെ ബന്ധം കൂടുതൽ ദൃഢമായിക്കൊണ്ടിരിക്കുകയാണ്.. ഞാൻ നിന്നെ സ്നേഹിക്കുന്നു സ്റ്റെബു, എനിക്ക് എപ്പോഴും കൂടെയുണ്ടാകാൻ ഒരു സഹോദരനെയും സുഹൃത്തിനെയും ലഭിച്ചുവെന്ന് എനിക്കറിയാം.
നിങ്ങൾ രണ്ടുപേരും വിവാഹിതരാകുന്നതും നിങ്ങളുടെ പ്രതിജ്ഞകൾ സ്വീകരിക്കുന്നത് കാണുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വൈകാരികമായി മനോഹരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു... എത്ര വിലപ്പെട്ട ഓർമ്മകൾ!
നിങ്ങൾ രണ്ടുപേർക്കും സന്തോഷവും സ്നേഹവും നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു....അവൾ എന്റെ ജാൻ ആണ്, അവൾ നിങ്ങളുടേതാണെന്ന് എനിക്കറിയാം.. ജീവിതകാലം മുഴുവൻ!
ഞാൻ ഒരിക്കലും അവളെ ‘വിട്ടുകൊടുക്കുന്നില്ല’, അതിനാൽ സനോൺ കുടുംബത്തിലേക്ക് സ്വാഗതം...
‘നൂപുർ..., നീ 20 മിനിറ്റ് അകലെയാണെന്നും വീട്ടിലേക്ക് വരുമെന്നും എനിക്കറിയാമെങ്കിലും, നിന്റെ ചിരിയില്ലാതെ വീട് ശരിക്കും ശൂന്യമായി തോന്നുന്നു, പക്ഷേ നീ ഇപ്പോൾ രണ്ട് വീടുകളിൽ സന്തോഷം പകരുന്നതിൽ എനിക്ക് സന്തോഷമുണ്ട്...
ലവ് യൂ ടു ദ മൂണ്‍ ആന്‍ഡ് ദ ബാക്ക്....’’ എന്നാണ് നൂപുറിന്റെ വിവാഹദിനത്തി​ലെ മധുര മുഹൂര്‍ത്തങ്ങള്‍ പങ്കിട്ട് കൃതി സനോണ്‍ കുറിച്ചിരിക്കുന്നത്. പോസ്റ്റിനു താഴെ കരീന കപൂര്‍ ഖാന്‍, ആയുഷ്മാന്‍ ഖുറാന, സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് മല്‍ഹോത്ര എന്നിങ്ങനെ നിരവധി സഹതാരങ്ങളും സഹപ്രവര്‍ത്തകരും ആരാധകരുമടക്കം ഒരുപാട് പേര്‍ സ്നേഹവും ആശംസയും കമന്റുകളിലൂടെ കുറിക്കുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW