-->
മട്ടാഞ്ചേരി: പുതിയ ഉയരം കുറിച്ച് സ്വര്‍ണവില. ഇന്നലെ രണ്ടുതവണയായി 1,080 രൂപ വര്‍ധിച്ച് പവന് 1,05,600 രൂപയെന്ന പുതിയ റെക്കോഡിലെത്തി. രാവിലെ പവന് 800 രൂപയും ഉച്ചകഴിഞ്ഞ് പവന് 280 രൂപയുമാണ് ഇന്നലെ കൂടിയത്. ഗ്രാമിന് വര്‍ധിച്ചത് 13,200 രൂപ.
ഇന്നലെ വൈകിട്ട് സ്വര്‍ണം ഔണ്‍സിന് (31.1 ഗ്രാം) 6,006 ഡോളറില്‍ രാജ്യാന്തര ഇടപാടുകള്‍ നിര്‍ത്തിയ ശേഷം ഇന്നലെ രാവിലെ വ്യാപാരം തുടങ്ങിയത് 4,627 ഡോളറിലായിരുന്നു. വില വീണ്ടും കൂടാന്‍ തുടങ്ങിയതോടെ നിക്ഷേപകരില്‍ നിന്നുള്ള അന്വേഷണങ്ങളും വാങ്ങലും തുടര്‍ന്നത് സ്വര്‍ണവിലയെ ബാധിച്ചു.
രാജ്യാന്തര വില സ്വര്‍ണം ഔണ്‍സിന് 4,637 ഡോളറായി. ഇതോടെയാണ് ആഭ്യന്തര വില രണ്ട് തവണ ഉയര്‍ന്നത്.
24 കാരറ്റ് പവന് 1,176 രൂപ കൂടി പവന് 1,15,200 രൂപയായി. 18 കാരറ്റ് പവന് 880 രൂപ കൂടി പവന് 86,400 രൂപയിലെത്തി. സ്വര്‍ണവില ഉയര്‍ന്നതിന് ചുവടുപിടിച്ച് വെള്ളി വിലയും കുതിച്ചുകയറി.
ഗ്രാമിന് 15 രൂപ കൂടി 307 രൂപയായി. വിനിമയ വിപണിയില്‍ ഡോളറിന്റെ കരുത്തില്‍ രൂപയുടെ മൂല്യം 90.23ല്‍ നിന്ന് 90.31 ആയി ഇടിഞ്ഞു.