-->
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കണക്‌ട് ടു വര്‍ക്ക് പദ്ധതിയുടെ പുതുക്കിയ മാര്‍ഗരേഖയ്‌ക്കു മന്ത്രിസഭായോഗം അംഗീകാരം നല്‍കി. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം അഞ്ചുലക്ഷം രൂപയില്‍ കവിയരുത്. കേരളത്തിലെ സ്‌ഥിരതാമസക്കാരും അപേക്ഷിക്കുന്ന തീയതില്‍ 18 വയസ് പൂര്‍ത്തിയായവരും 30 വയസ് കവിയാത്തവരും ആയിരിക്കണം.
കേന്ദ്ര-സംസ്‌ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്ര- സംസ്‌ഥാന പൊതുമേഖലാ സ്‌ഥാപനങ്ങള്‍/ കേന്ദ്ര സംസ്‌ഥാന പൊതുമേഖലാ സ്‌ഥാപനങ്ങളുടെ അനുബന്ധ സ്‌ഥാപനങ്ങള്‍/രാജ്യത്തെ അംഗീകൃത സര്‍വകലാശാലകള്‍/ ഡീംഡ് സര്‍വകലാശാലകള്‍, നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന അംഗീകൃത സ്വകാര്യ സ്‌ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നൈപുണ്യ പരിശീലനം നടത്തുന്നവരോ യു.പി.എസ്.സി, സംസ്‌ഥാന പി.എസ്.സി., സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ്, കര, നാവിക, വ്യോമസേന, ബാങ്ക്, റയില്‍വെ, മറ്റ് കേന്ദ്ര സംസ്‌ഥാന പൊതുമേഖലാ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ എന്നിവ നടത്തുന്ന മത്സരപരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് തയാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകര്‍. അര്‍ഹരായ ആദ്യത്തെ അഞ്ചുലക്ഷം പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും.
സര്‍ക്കാര്‍ എംപ്ലോയ്‌മെന്റ് വകുപ്പു മുഖേന ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയിലേക്ക് നുനുണ്ഡണ്മഗ്നത്നണ്ഡനുന്ധ.നുത്സന്റന്റ.ദ്ദഗ്നത്മ.ദ്ധ എന്ന വെബല്‍പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. ഡയറക്‌ട് ബെനിഫിറ്റ് ട്രാന്‍സ്‌ഫര്‍ മുഖേന നേരിട്ട് അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സ്‌കോളര്‍ഷിപ്പ് തുക വിതരണം ചെയ്യും. പ്രതിമാസം ആയിരം രൂപ വീതം 12 മാസത്തേക്കാണ് സ്‌കോളര്‍ഷിപ്പ്.
തസ്‌തിക
2020-21 വര്‍ഷം സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ പുതിയതായി അനുവദിച്ച കോഴ്‌സുകളിലേക്ക് 48 തസ്‌തികകള്‍ സൃഷ്‌ടിക്കും. 16 മണിക്കൂര്‍ വര്‍ക്ക് ലോഡുള്ള വിഷയങ്ങളിലാണ് തസ്‌തിക സൃഷ്‌ടിച്ച് നിയമനം നല്‍കുക.
വാഹനാപകടത്തെത്തുടര്‍ന്ന് തലയ്‌ക്ക് അതീവ ഗുരുതരമായ ക്ഷതമേറ്റ് 90% അംഗവൈകല്യം സംഭവിച്ച, കണ്ണൂര്‍, എളയാവൂര്‍ സി.എച്ച്.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എച്ച്.എസ്.ടി (മലയാളം) അധ്യാപകന്‍ പ്രശാന്ത് കുളങ്ങരയെ സര്‍വീസില്‍ നിലനിര്‍ത്തി ആനുകൂല്യങ്ങള്‍ നല്‍കും. ഇതിനായി സ്‌കൂളില്‍ ഒരു എച്ച്.എസ്.ടി (മലയാളം) സൂപ്പര്‍ ന്യൂമററി തസ്‌തിക സൃഷ്‌ടിക്കുന്നതിന് അനുമതി നല്‍കി.
ഭരണാനുമതി
മൂലത്തറ വലതുകര കനാല്‍, വരട്ടയാര്‍ മുതല്‍ വേലന്താവളം വരെ ദീര്‍ഘിപ്പിക്കാന്‍ ആവശ്യമായ ഭൂമി ലാന്‍ഡ് അക്വിസിഷന്‍ പ്രകാരം ഏറ്റെടുക്കാന്‍ പുതുക്കിയ ഭരണാനുമതി നല്‍കി. 2087.97 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിന് 35,43,21,934 രൂപയുടെ തത്വത്തിലുള്ള പുതുക്കിയ ഭരണാനുമതിയാണ് നല്‍കിയത്.
തുക അനുവദിക്കും
2018 പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിന് കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സംഭാവനയില്‍ നിന്ന് കോഴിക്കോട് ജില്ലയിലെ അഞ്ച് ഗുണഭോക്‌താക്കള്‍ക്ക് തുക അനുവദിക്കും. 18,40,000 രൂപ അനുവദിക്കുന്നതിന് ജില്ലാ കളക്‌ടര്‍ക്ക് അനുമതി നല്‍കി.
നിയമനം
കായിക താരങ്ങള്‍ ജോലിയില്‍ പ്രവേശിക്കാത്തതിനെ തുടര്‍ന്നുണ്ടായ 26 എന്‍.ജെ.ഡി. ഒഴിവുകളില്‍ കായികരംഗത്ത് നിന്നു വിരമിച്ച 20 പേരെ റെഗുലര്‍ ഒഴിവുകളിലും കായികരംഗത്ത് തുടരുന്ന ആറു പേരെ റവന്യു വകുപ്പില്‍ അതത് താലൂക്ക് ഓഫീസുകളില്‍ സൂപ്പര്‍ന്യൂമററി തസ്‌തികകളിലും നിയമിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി.