Saturday, March 14, 2026 Last Updated 23 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 01.08 PM

ചരിത്രസംഭവങ്ങളെ വളച്ചൊടിച്ചു, ഹിന്ദു വിരുദ്ധതയും തമിഴ് വിരുദ്ധതയും മുന്നോട്ടുവെയ്ക്കുന്ന ചിത്രം; 'പരാശക്തി' യ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്

uploads/news/2026/01/820740/parashakthi-n.jpg

ശിവകാര്‍ത്തികേയനെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ' പരാശക്തി'. ഇപ്പോള്‍ സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട് യൂത്ത് കോണ്‍ഗ്രസ്. സിനിമയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട ചരിത്രസംഭവങ്ങളെ വളച്ചൊടിച്ചിരിക്കുന്നതായും ഹിന്ദു വിരുദ്ധതയും തമിഴ് വിരുദ്ധതയും മുന്നോട്ടുവെയ്ക്കുന്നുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

സിനിമയിലെ കെട്ടിച്ചമച്ച രംഗങ്ങള്‍ നീക്കണമെന്നും നിര്‍മാതാക്കള്‍ പരസ്യമായി മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നിയമനടപടികളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് അരുണ്‍ ഭാസ്‌കര്‍ സാമൂഹിക മാധ്യമത്തിലാണ് പ്രസ്താവന പുറത്തുവിട്ടത്. പാര്‍ട്ടി വക്താവ് എം. കുമാരമംഗലം ഇതുപങ്കുവച്ചു.

പോസ്റ്റ് ഓഫീസ് ഫോമുകളില്‍ ഹിന്ദി മാത്രമേ പാടുളളൂ എന്ന് സിനിമയില്‍ പറയുന്ന കാര്യം കെട്ടിച്ചമച്ചതാണ്. 1965-ല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പോസ്റ്റ് ഓഫീസ് ഫോമുകള്‍ ഹിന്ദിയില്‍ മാത്രമേ പൂരിപ്പിക്കാവൂ എന്ന് ഔദ്യോഗിക ഉത്തരവിറക്കിയിരുന്നില്ല. ഈ രംഗം കെട്ടിച്ചമച്ചതും കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയുമാണ്. ശിവകാര്‍ത്തികേയന്റെ കഥാപാത്രം ഇന്ദിരാഗാന്ധിയെ കണ്ട് സംസാരിക്കുന്ന രംഗവും അപകീര്‍ത്തികരമാണ്. ഇന്ദിരാഗാന്ധി മോശമായി സംസാരിക്കുന്നതായാണ് ചിത്രത്തിലുളളത്.

ചരിത്രത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് മരിച്ച നേതാക്കളെക്കുറിച്ച് കഥകള്‍ മെനയുന്നത് നിയമവിരുദ്ധമാണ്. അതിനാല്‍ ചരിത്രവസ്തുതകളെ വളച്ചൊടിക്കുന്ന ഈ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തണം. ഇത്തരം രംഗങ്ങള്‍ ഉടനടി ഒഴിവാക്കണം, നിര്‍മാതാക്കള്‍ പൊതുസമൂഹത്തോട് മാപ്പ് പറയണം. പരാശക്തിക്കെതിരേ പ്രതിഷേധിക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനംചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW