-->
' ജനനായകന്‍' സിനിമയുമായി ബന്ധപ്പെട്ട സെന്‍സറിങ്ങ് വിവാദത്തില്‍ നടനും ടിവികെ നേതാവുമായ വിജയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്താനുളള മോദിയുടെ നീക്കം നടക്കില്ല. വാര്‍ത്താവതരണ- പ്രഷേപണ മന്ത്രാലയമാണ് സര്‍ട്ടിഫിക്കറ്റ് തടഞ്ഞിരിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.
' ജനനായകനെ തടയാനുളള വാര്‍ത്താവിതരണ- പ്രക്ഷേപണ മന്ത്രാലയത്തിന്റെ ശ്രമം തമിഴ് സംസ്‌കാരത്തിനെതിരായുളള ആക്രമണമാണ്. തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്താനുളള മോദിയുടെ നീക്കം വിജയിക്കില്ല', രാഹുല്‍ എക്‌സില്‍ കുറിച്ചു.
വെളളിയാഴ്ചയായിരുന്നു ജനനായകന്‍ തിയേറ്ററിലെത്തേണ്ടിയിരുന്നത്. സെന്‍സര്‍ ബോര്‍ഡ് അനുമതി വൈകിയതിനെത്തുടര്‍ന്ന് നിര്‍മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ചിത്രത്തിന് അനുകൂലമായി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടെങ്കിലും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു.
ഹര്‍ജി ഇനി പൊങ്കല്‍ അവധിക്കുശേഷം 21-ന് മാത്രമേ പരിഗണിക്കുകയുളളൂ. നിര്‍മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പൊങ്കലിന് മുമ്പ് റിലീസ് ചെയ്യാനായില്ല.