Friday, March 13, 2026 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.35 PM

തണുപ്പില്‍ ചായയ്‌ക്ക് ഡിമാന്‍ഡ്‌; കുതിച്ചുകയറി തേയില വില

മട്ടാഞ്ചേരി: സംസ്‌ഥാനത്തിനകത്തും പുറത്തും തേയിലയുടെ വില കുതിച്ചുകയറി. വലിയ തോതില്‍ ഉപയോഗമുള്ള പൊടിത്തേയില ഒരു മാസത്തിനിടയില്‍ കിലോയ്‌ക്ക്‌ 50 രൂപയാണു കൂടിയത്‌. വില്ലിങ്‌ടണ്‍ ഐലന്‍ഡില്‍ നടക്കുന്ന തേയില ലേലത്തില്‍ ആഴ്‌ചതോറും കിലോയ്‌ക്ക്‌ അഞ്ചു മുതല്‍ പത്ത്‌ രൂപ വരെ ഉയര്‍ന്നാണു വില്‍പ്പന നടക്കുന്നതെന്ന്‌ ടീ ബയേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ എം.കെ.അജിത്‌ പറയുന്നു.
ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും തേയില ഉത്‌പാദനം മൊത്തത്തില്‍ കുറഞ്ഞിരിക്കുകയാണ്‌. കേരളത്തിലും തമിഴ്‌നാട്ടിലും മറ്റ്‌ സംസ്‌ഥാനങ്ങളിലുമുള്ള തേയിലത്തോട്ടങ്ങളില്‍ കൊടുംതണുപ്പാണ്‌ അനുഭവപ്പെടുന്നത്‌. ഉത്‌പാദനം കുറഞ്ഞതോടെ ലേലത്തില്‍ വില്‍പ്പന നടത്തുന്ന തേയിലയുടെ തോതും ഗണ്യമായി കുറഞ്ഞുതുടങ്ങി. കൂനൂര്‍, കോയമ്പത്തൂര്‍, കൊച്ചി, ഗുവാഹത്തി, കൊല്‍ക്കത്ത, സിലിഗുരി തുടങ്ങിയ ലേലകേന്ദ്രങ്ങളില്‍ വില്‍പ്പനയ്‌ക്ക്‌ തേയിലവരവ്‌ കുറഞ്ഞുവരുന്നു.

Ads by Google
Tuesday 13 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW