Thursday, March 12, 2026 Last Updated 26 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 08.49 AM

ഭൂരിപക്ഷം പേര്‍ക്കും യുഡിഎഫ് പ്രവേശനം മതി ; കേരള കോണ്‍ഗ്രസ് എമ്മില്‍ ആകെ ആശയക്കുഴപ്പം

uploads/news/2026/01/820454/jose-k-mani.jpg

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ആകെ ആശയക്കുഴപ്പത്തിലായിരിക്കുന്നത് കേരളാ കോണ്‍ഗ്രസ് എം ആണ്. പാര്‍ട്ടിയുടെ മുന്നണിമാറ്റത്തിന് യുഡിഎഫ് ശക്തമായ ചരടുവലികള്‍ നടത്തുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ യുഡിഎഫ് പ്രവേശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ മുറുകുകയാണ്. പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളും മുന്നണി പ്രവേശത്തെ അനുകൂലിക്കുമ്പോള്‍ മറ്റു രണ്ടു പ്രമുഖ നേതാക്കള്‍ എതിര്‍പ്പ് ഉയര്‍ത്തി രംഗത്ത് വന്ന സാഹചര്യത്തില്‍ തീരുമാനം നീളുകയാണ്.

കേരളാ കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ യുഡിഎഫ് നേതൃത്വം ആരംഭിച്ചിരുന്നുവെങ്കിലും ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന് ആവര്‍ത്തിക്കുകയായിരുന്നു പാര്‍ട്ടിചെയര്‍മാന്‍ ജോസ് കെ മാണി ചെയ്തത്. എന്നാല്‍ കേന്ദ്ര അവഗണനയ്‌ക്കെതിരെ എല്‍ ഡി എഫ് തിരുവനന്തപുരത്ത് നടന്ന സത്യാഗ്രഹസമരത്തില്‍ നിന്നും വിട്ടുനിന്നതോടെ കേരളാകോണ്‍ഗ്രസിന്റെ മുന്നണിമാറ്റ ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിച്ചിരിക്കുന്നത്. യുഡിഎഫ് പ്രവേശത്തെ പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളും അനുകൂലിക്കുന്നു.

എന്നാല്‍ മന്ത്രി റോഷി അഗസ്റ്റിന്‍, പ്രമോദ് നാരായണന്‍ എംഎല്‍എ, ഇടുക്കി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരാണ് എതിര്‍ക്കുന്നത്. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കണമെന്ന് തിരുവനന്തപുരത്ത് വച്ച് നടന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതൃയോഗത്തില്‍ റോഷി അഗസ്റ്റിന്‍ ശക്തമായ എതിര്‍പ്പാണ് അറിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുന്നണി മാറി യുഡിഎഫില്‍ ചെല്ലുന്നതിലെ നൈതീകതയും സമയക്കുറവുമാണ് ഇവര്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്. പ്രമോദ് നാരായണന്റെയും റോഷി അഗസ്റ്റിന്റെയും എതിര്‍ക്കുന്ന സാഹചര്യത്തില്‍ അവരെ അവഗണിച്ച് മുന്നോട്ട് പോയാല്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന ആശങ്ക ജോസ് കെ മാണിക്കുണ്ട്.

അടുത്ത തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയുണ്ടാവുമെന്നാണ് പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം നേതാക്കളുടേയും അഭിപ്രായം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് എമ്മിനുണ്ടായ തിരിച്ചടിക്ക് പ്രധാന കാരണം സിപിഐഎം കാലുവാരിയതാണെന്നായിരുന്നു ഒരുവിഭാഗം നേതാക്കളുടെ ആരോപണം. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണിയ്ക്ക് പുറമേ ആര്‍ ജെ ഡി സംസ്ഥാന അധ്യക്ഷന്‍ ശ്രേയാംസ് കുമാറും സത്യാഗ്രഹ സമരത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. ഇരു പാര്‍ട്ടികളും മുന്നണി വിടുമെന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW