-->
മട്ടാഞ്ചേരി;സ്വര്‍ണം സര്‍വകാല റെക്കോഡ് വിലയ്‌ക്ക് അടുത്തെത്തി. ഇന്നലെ ഒറ്റയടിക്ക് ഗ്രാമിന് 155 രൂപ കൂടിയതോടെ ഗ്രാമിന് 13,030 രൂപ ആയി. പവന് 1,240 രൂപ സ്വര്‍ണം പുതുവത്സരത്തിലെ ഉയര്‍ന്ന നിരക്കായ 1,04,240 രൂപയിലെത്തി. കഴിഞ്ഞ മാസം 27 ന് ആയിരുന്നു സര്‍വകാല റെക്കോഡ് വില- പവന് 1,04,440 രൂപ.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ കൊളംബിയ. മെക്‌സികോ, കൃൂബ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ യുദ്ധഭീഷണി നിലവിലുള്ളതും ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ സൈനീകര്‍ക്ക് ട്രംപ് നിര്‍ദേശം നല്‍കിയതും ഇറാനിലെ ആഭ്യന്തര കലാപത്തില്‍ അമേരിക്ക ഇടപെട്ടതെല്ലാം ആഗോള തലത്തില്‍ സ്വര്‍ണത്തെ ബാധിച്ചതാണ് വില വര്‍ധനയ്‌ക്ക് കാരണമായെതെന്നാണു സാമ്പത്തീക വിദഗ്‌ദ്ധര്‍ പറയുന്നത്.
രാജ്യാന്തര വില സ്വര്‍ണം ഔണ്‍സിന് (31.1 ഗ്രാം)4571 ഡോളറില്‍ വ്യാപാരം നിര്‍ത്തിയത് 4,585 ഡോളറായി ഉയരാന്‍ തുടങ്ങിയതോടെ നിക്ഷേപകരില്‍ ഉണ്ടായ അന്വേഷണങ്ങളും സ്വര്‍ണ വിലയെ ബാധിച്ചു. 24 കാരറ്റ് പവന് 1,360 രൂപ കൂടി പവന് 1,13,730 രൂപയും 18 കാരറ്റ് പവന് 1,020 രൂപ കൂടി പവന് 85,300 രൂപയുമായി. വെള്ളി ഗ്രാമിന് ഏഴു രൂപ കൂടി ഗ്രാമിന് 287 രൂപ വിനിമയ നിരക്കില്‍ രൂപ 90.27 ല്‍നിന്ന് 90.18ആയി മെച്ചപ്പെട്ടു. ഈ മാസം ഒന്ന് മുതല്‍ ഇന്നലെ വരെ സ്വര്‍ണം പവന് 5,200 രൂപയാണ് കൂടിയത്.