Saturday, March 14, 2026 Last Updated 21 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 12 Jan 2026 09.35 AM

മുതുമലയില്‍ കൗതുകമുണര്‍ത്തി വീണ്ടും ആ അതിഥി പറന്നെത്തി

mudumalai, migratory, bird

മുതുമല കടുവാസങ്കേതത്തില്‍ അപൂര്‍വ ദേശാടന ഇരപിടിയന്‍ പക്ഷിയായ കിഴക്കന്‍ ഇംപീരിയല്‍ പരുന്തിനെ വീണ്ടും കണ്ടെത്തി. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെത്തുന്ന ദീര്‍ഘദൂര ദേശാടനപ്പക്ഷികളുടെ പ്രധാന ശൈത്യകാല സങ്കേതമായി മുതുമല മാറുന്നെന്ന് ഈ കണ്ടെത്തല്‍ സ്ഥിരീകരിക്കുന്നതായി വന്യജീവി വിദഗ്ധര്‍ പറയുന്നു.

വംശനാശ ഭീഷണി നേരിടുന്ന ഈജിപ്ഷ്യന്‍ കഴുകനൊപ്പമാണു ഇംപീരിയല്‍ പരുന്തിനെ കണ്ടത് . പാരിസ്ഥിതിക പ്രാധാന്യം വെളിവാക്കുന്ന കണ്ടെത്തലാണ് ഇത്. തെക്കുകിഴക്കന്‍ യൂറോപ്പ്,മധ്യ, പടിഞ്ഞാറന്‍ ഏഷ്യ എന്നിവിടങ്ങളില്‍ പ്രജനനം നടത്തുന്ന ഈ പരുന്തുകള്‍ ശൈത്യകാലത്ത് തെക്കന്‍ മേഖലകളിലേക്ക് ദേശാടനം നടത്താറുണ്ട്. അപൂര്‍വമായി ഇന്ത്യയിലുമെത്തും.

വിശാലമായ പുല്‍മേടുകള്‍, വനങ്ങളുടെ ഓരങ്ങള്‍, കൂടുകൂട്ടാന്‍ ഉയരമുള്ള മരങ്ങള്‍, ഇരകമൃഗങ്ങളുടെ സമൃദ്ധി എന്നിവ മുതുമലയിലുണ്ട്. മുതുമല ദേശാടനപ്പക്ഷികളെ ആകര്‍ഷിക്കാന്‍ കാരണം ഇതാണ്. 2011നും 2022നും ഇടയില്‍ നടത്തിയ പഠനങ്ങളില്‍ ഏകദേശം 58 ഇനം ഇരപിടിയന്‍ പക്ഷികളെ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യന്റെ ഇടപെടല്‍ കുറവായതും വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥകളുള്ളതും ശൈത്യകാലത്ത് തങ്ങാനെത്തുന്ന ഇരപിടിയന്‍ പക്ഷികള്‍ക്കും മറ്റ് ദേശാടനപ്പക്ഷികള്‍ക്കും ഇവിടം അനുയോജ്യമായ ഇടമാക്കുന്നു.

എലികളെയും മറ്റ് ചെറിയ സസ്തനികളെയും നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഇരപിടിയനാണ് കിഴക്കന്‍ ഇംപീരിയല്‍ പരുന്ത്. ഇതിന്റെ സാന്നിധ്യം ആരോഗ്യകരമായ ആവാസവ്യവസ്ഥയുടെ സൂചനയുമാണ്. വനങ്ങളോടു ചേര്‍ന്നുള്ള പുല്‍മേടുകളും തുറന്ന വേട്ടയാടല്‍ പ്രദേശങ്ങളുമാണ് ഇവയ്ക്ക് ഇഷ്ടം. ആവാസവ്യവസ്ഥയുടെ നാശം, മനുഷ്യന്റെ ഇടപെടലുകള്‍, ഇരകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് എന്നിവ ഇവയുടെ നിലനില്‍പ്പിന് ആഗോളതലത്തില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്.

Ads by Google
Monday 12 Jan 2026 09.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW