Saturday, March 14, 2026 Last Updated 52 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 12 Jan 2026 09.00 AM

' സമയം തികയാതെ പോയെന്ന് തോന്നി, ഇനിയും കൂടുതല്‍ വേണമായിരുന്നു' ; സര്‍വം മായയിലെ അതിഥി വേഷത്തെക്കുറിച്ച് പ്രിയ വാര്യര്‍

nivin pauly
photo-www.instagram.com/priya.p.varrier/

നിവിന്‍ പോളി നായകനായി തിയേറ്ററുകളില്‍ എത്തിയ പുതിയ ചിത്രമാണ് ' സര്‍വം മായ' . ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയ നടി പ്രിയ വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അഖില്‍ സത്യനോട് ഒരുപാട് ബഹുമാനവും സ്‌നേഹവുമുണ്ട്. ഇത്ര മനോഹരമായ ടീമിനൊപ്പം പ്രവര്‍ത്തിച്ച് മതിയായില്ലെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പ്രിയ വ്യക്തമാക്കി.

പ്രിയയുടെ കുറിപ്പ്:

പ്രഭേ, ഞാനാണ് ഡെലൂലു. ഈ സിനമയിലേക്ക് തിരഞ്ഞെടുക്കുമ്പോള്‍ ഞാന്‍ സ്വപ്നലോകത്ത് ജീവിക്കുന്ന ഒരാളാണെന്ന് അഖില്‍ ചേട്ടന്‍ മനസ്സിലാക്കിയിരിക്കണം. അഖില്‍ ചേട്ടാ, നിങ്ങളോടെനിക്ക് അതിയായ ബഹുമാനവും സ്‌നേഹവുമുണ്ട്. വളരെ ചുരുങ്ങിയ സമയമാണെങ്കിലും ടീമിനൊപ്പമുള്ള ഷൂട്ട് രസകരമായിരുന്നു. പക്ഷേ, ഒരുപക്ഷേ എന്റെ സ്വാര്‍ഥതയാകാം, സമയം തികയാതെ പോയെന്ന് എനിക്ക് തോന്നി. ഇനിയും കൂടുതല്‍ വേണമെന്നും തോന്നിയിരുന്നു. നിവിന്‍ ചേട്ടാ, നിങ്ങളാണ് യഥാര്‍ഥ 'ചിരിക്കുടുക്ക'. നിങ്ങള്‍ വരുന്ന നിമിഷം മുഴുവന്‍ സെറ്റും പ്രകാശിക്കുന്നതുപോലെയായിരുന്നു. നിങ്ങളോടൊപ്പം സ്‌ക്രീന്‍ പങ്കിടാനും ഒന്നിച്ച് ചിരിക്കാനും സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാന്‍ ഇപ്പോഴും അതിനെക്കുറിച്ച് എല്ലാവരോടും പൊങ്ങച്ചം പറയുകയാണ്.

റിയ, നിന്നെപ്പോലെയൊരു ഡെലൂലു ആകാന്‍ എനിക്ക് സാധിച്ചോ എന്നറിയില്ല. പക്ഷേ ഞാന്‍ ശ്രമിച്ചു. അജു ചേട്ടാ, നിവിന്‍ ചേട്ടന്‍ അടയാണെങ്കില്‍ അതിലെ ശര്‍ക്കരയായിരുന്നു നിങ്ങള്‍. പ്രീതി, മലയാള സിനിമയിലേക്കും നൂറ് കോടി ക്ലബ്ബിലേക്കും സ്വാഗതം. അഖില്‍ ചേട്ടാ, 'സര്‍വം മായ'യുടെ ഭാഗമാക്കിയതിന് ഹൃദയം നിറഞ്ഞ നന്ദി. അവസാനമായി, നിങ്ങള്‍ ഓരോരുത്തരും നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. ഈ സിനിമയെ ഒരു വലിയ വിജയമാക്കാന്‍ സഹായിച്ച എല്ലാ പ്രേക്ഷകര്‍ക്കും നന്ദി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW