Thursday, March 12, 2026 Last Updated 15 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.37 PM

നഷ്‌ടത്തിന്റെ താളുകള്‍ മറിച്ച്‌ ഇന്ത്യന്‍ വിപണി

വില്‍പ്പന സമ്മര്‍ദ്ദത്തില്‍ ആടിയുലയുന്നു ഇന്ത്യന്‍ ഓഹരി സൂചികകള്‍. റഷ്യന്‍ എണ്ണവിഷയത്തില്‍ അമേരിക്ക അധിക തീരുവയ്‌ക്ക്‌ നീക്കം തുടങ്ങിയത്‌ രാജ്യാന്തര ധനകാര്യ സ്‌ഥാപനങ്ങളെ നിലവിലെ വാങ്ങലുകള്‍ വിറ്റുമാറാന്‍ പ്രേരിപ്പിച്ചതിനാല്‍ പിന്നിട്ടവാരം ഓഹരി സൂചികയ്‌ക്ക്‌ 2.5% തകര്‍ച്ച നേരിട്ടു.
മുന്‍ നിരസൂചികള്‍ മൂന്ന്‌ മാസത്തിനിടയിലെ ഏറ്റവുംകനത്ത പ്രതിവാര തകര്‍ച്ചയിലാണ്‌. നിഫ്‌റ്റി 645 പോയിന്റും ബോംബെ സൂചിക 2185 പോയിന്റുംതാഴ്‌ന്നു.
തുടര്‍ച്ചയായ അഞ്ചു വ്യാപാരദിനങ്ങളിലുംവിപണി നഷ്‌ടത്തിലായിരുന്നു. അതേസമയം സൂചികയിലെ തകര്‍ച്ച തടയാന്‍ ആഭ്യന്തര ധനകാര്യ സ്‌ഥാപനങ്ങള്‍ കനത്ത വാങ്ങലുകള്‍ക്ക്‌ മത്സരിച്ചു. ഫണ്ടുകള്‍ ഓട്ടോ, സ്‌റ്റീല്‍, ഓയില്‍ ആന്റ്‌ ഗ്യാസ്വി ഭാഗം ഓഹരികള്‍ കനത്ത തോതില്‍ വിറ്റഴിച്ചത്‌ സൂചികയെ സമ്മര്‍ദ്ദത്തിലാക്കി. ഈവാരം മൂന്നാംപാദ ൈത്രമാസ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ പുറത്ത്‌ വരും. ടെക്‌നോളജി വിഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തനഫലം നിക്ഷേപകരില്‍ സ്വാധീനംചെലുത്തും.
മുന്‍ നിര ഓഹരിയായ ഇന്‍ഫോസീസ്‌, ടെക്‌ മഹീന്ദ്ര, റ്റിസിഎസ്‌, ഐ.റ്റി.സി, എച്ച്‌.ഡി.എഫ്‌.സിബാങ്ക്‌, ആക്‌സിസ്‌ ബാങ്ക്‌, ആര്‍.ഐ.എല്‍, എയര്‍ ടെല്‍, എം.ആന്റ്‌.എം, മാരുതി, ടാറ്റാസ്‌റ്റീല്‍ തുടങ്ങിയ ഓഹരി വിലകള്‍ താഴ്‌ന്നപ്പോള്‍ നിക്ഷേപകരില്‍ നിന്നുള്ള വാങ്ങല്‍ താല്‍പര്യത്തില്‍ എച്ച്‌.സി.എല്‍. ടെക്‌, ഐ സി.ഐ.സി.ഐ. ബാങ്ക്‌, എസ്‌.ബി.ഐ, എച്ച്‌.യു.എല്‍ തുടങ്ങിയവ മികവ്‌ കാണിച്ചു.
ബോംബെസൂചിക 85,762 ല്‍ നിന്നും കൂടുതല്‍ മുന്നേറാന്‍ അവസരംലഭിക്കാതെവിധം തുടക്കം മുതല്‍ വില്‍പ്പനക്കാരുടെ പിടിയിലായിരുന്നു. വാരാന്ത്യം കേ്ലാസിങില്‍ 83,576 പോയിന്‍റ്റിലാണ്‌. ഈവാരം വിപണിക്ക്‌ 85,039 86,502 ല്‍ പ്രതിരോധവും 82,760 81944 പോയിന്റില്‍ താങ്ങും പ്രതീക്ഷിക്കാം.
നിഫ്‌റ്റി 26,373 നിന്നും 25,683 തളര്‍ന്നതോടെ 20 ആഴ്‌ച്ചകളിലെ ശരാശരിയായ 25,579 ലെസപ്പോര്‍ട്ട്‌ നഷ്‌ടപ്പെട്ടത്‌ വിപണിയെ കൂടുതല്‍ ദുര്‍ബലമാക്കാം. പോയവാരം വ്യക്‌തമാക്കിയ 25,722 ലെതാങ്ങും ഇതിനിടയില്‍ നിഫ്‌റ്റിക്ക്‌ നഷ്‌ടമായി. വ്യാപാരാന്ത്യം സൂചിക 25,683 ലാണ്‌. ഈ വാരം താങ്ങ്‌ 25,413 25,143 പോയിന്‍റ്റിലാണ്‌, വിപണിതിരിച്ചുവരവിന്‌ നീക്കം നടത്തിയാല്‍ 26,163 26,642 പോയിന്‍റ്റില്‍ പ്രതിരോധം നേരിടാം.
നിഫ്‌റ്റി ജനുവരി ഫ്യൂച്ചേഴ്‌സിന്‌ 26,050 ലെ സപ്പോര്‍ട്ട്‌ നഷ്‌ടപ്പെട്ടത്‌ തിരുത്തല്‍ ശക്‌തമാക്കാം. ജനുവരി ഫ്യൂച്ചേഴ്‌സ്‌ 2.5% ഇടിഞ്ഞ്‌ 25,788 ലേയ്‌ക്ക്‌ താഴ്‌ന്നു. ഇതിനിടയില്‍ വിപണിയിലെ ഓപ്പണ്‍ ഇന്ററസ്‌റ്റ്‌ 139 ലക്ഷം കരാറുകളില്‍ നിന്ന്‌ 169 ലക്ഷമായി ഉയര്‍ന്നു, സൂചികയിലെ തളര്‍ച്ചയ്‌ക്ക്‌ ഇടയില്‍ പുതിയ ഷോട്ട്‌ പൊസിഷനുകള്‍ക്ക്‌ ഓപ്പറേറ്റര്‍മാര്‍ മുതിര്‍ന്നതായി വേണം വിലയിരുത്താന്‍.
ഗതിപിടിക്കാതെ രൂപയും

ഫോറെക്‌സ്‌ മാര്‍ക്കറ്റില്‍ യു.എസ്‌. ഡോളറിന്‌ മുന്നില്‍ രൂപയുടെ മൂല്യം 90.19 ല്‍ നിന്നും 89.81 വരെ മികവ്‌ കാണിച്ച ശേഷം 90.28 ലേയ്‌ക്ക്‌ ഇടിഞ്ഞു. എന്നാല്‍ വാരാന്ത്യംരൂപ 90.21 ലാണ്‌. വിദേശഫണ്ടുകള്‍ എല്ലാ ദിവസങ്ങളിലുംവില്‍പ്പനക്കാരായി മാറി മൊത്തം9209.90 കോടിരൂപയുടെ ഓഹരികള്‍ വിറ്റു. ആഭ്യന്തരഫണ്ടുകള്‍ പിന്നിട്ടവാരം 17,594 കോടിരൂപയുടെ നിക്ഷേപംനടത്തി.
ക്രൂഡ്‌ ഓയില്‍ ചൂടുപിടിച്ച്‌ നില്‍ക്കുകയാണ്‌. അമേരിക്ക വെനസ്വേല സംഘര്‍ഷാവസ്‌ഥയും ഇറാനിലെ പുതിയ സംഭവികാസങ്ങളും എണ്ണ വില ബാരലിന്‌ 62 ഡോളറിലെത്തിച്ചു. പശ്‌ചിമേഷ്യന്‍ സംഘര്‍ഷാവസ്‌ഥവിലയിരുത്തിയാല്‍ ക്രൂഡ്‌ ഓയില്‍ വില65.50 ഡോളറിലേയ്‌ക്കും കയറാം.
സ്വര്‍ണം
സ്വര്‍ണം പോലെ

രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന്‌ 4331 ഡോളറില്‍ നിന്നും 4514 വരെ കയറിയശേഷം വാരാന്ത്യം 4509 ഡോളറിലാണ്‌.
ഡിസംബറില്‍ രേഖപ്പെടുത്തിയ 4549 ഡോളറാണ്‌ റെക്കോര്‍ഡ്‌ വില. എംസിഎക്‌സില്‍ സ്വര്‍ണംഫെബ്രുവരിഅവധി വില പത്ത്‌ ഗ്രാമിന്‌ 1,38,819 രൂപയിലാണ്‌.1.36 ലക്ഷം രൂപയിലെ താങ്ങ്‌ നില നില്‍ക്കുവോളം വിപണി 1.42 ലക്ഷംരൂപയിലേയ്‌ക്ക്‌ മുന്നേറാന്‍ ശ്രമംനടത്താം.

Ads by Google
Sunday 11 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW