-->
ഉത്തരേന്ത്യന്‍ മാര്‍ക്കറ്റുകള്‍ കര്‍ണാടക കഴിഞ്ഞ വാരം കയ്യടക്കിയതോടെ കൊച്ചിയില്‍ കുരുമുളക് വില ഇടിഞ്ഞു. കുരുമുളക് വിറ്റ കര്‍ഷകര്‍ക്ക് കിലോ 7 രൂപ നഷ്‌ടം. കൊച്ചി വിലയെക്കാള്‍ കുറഞ്ഞ നിരക്കിലാണ് കര്‍ണാടക നികുതി വെട്ടിച്ച് കുരുമുളക് വിറ്റ് വരുന്നത്. വന്‍കിട മസാല കമ്പനികളാണ് കിലോ 450 രൂപയില്‍ നികുതി കൊടുക്കാതെ വാങ്ങുന്നത്.
നികുതിവെട്ടിച്ചുള്ള കച്ചവടം കേരളത്തിലെ കുരുമുളക് കര്‍ഷകരെയാണ് ബാധിക്കുന്നത്. ഇത്തരം കച്ചവടം നടത്തുന്നവര്‍ക്കെതിരേ ജി.എസ്.ടി. ഉദ്യോഗസ്‌ഥര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷകരും വ്യാപാരികളും ആവശ്യപ്പെട്ടു. കാപ്പിക്ക് വില കുറഞ്ഞതോടെ തമിഴ്‌നാട്ടിലെ കാപ്പി- കുരുമുളക് കര്‍ഷകര്‍ക്കിടയില്‍ സ്‌റ്റോക്കുള്ള കുരുമുളക് വിറ്റ് തീര്‍ക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
കുരുമുളക് ഉല്‍പ്പാദക രാജ്യങ്ങളില്‍ നിന്ന് ശ്രീലങ്കയിലേക്ക് കൊളംബോ തുറമുഖം വഴിയാണ് ഇന്ത്യയിലേക്ക് കുരുമുളക് ഇറക്കുമതി ചെയ്യുന്നത്.
ശ്രീലങ്കന്‍ ഉല്‍പ്പന്നമെന്ന റെസീറ്റിലാണ് വിവിധ രാജ്യങ്ങളിലെ കുരുമുളക് ഇന്ത്യയിലെത്തുന്നത്. ഇത്തരം തട്ടിപ്പ് ഇറക്കുമതിക്ക് പരിഹാരം കാണാന്‍
ശ്രീലങ്കയില്‍നിന്നുള്ള ഇറക്കുമതിയുടെ തോത് പതിനായിരം ടണ്ണായി ചുരുക്കണമെന്ന് കര്‍ഷകര്‍ കയറ്റുമതിക്കാര്‍ ആവശ്യപ്പെടുന്നുണ്ട്
യൂറോപ്യന്‍ രാജ്യങ്ങളില്‍ കുരുമുളകിന് ഡിമാന്റുണ്ട്. ട്രംപിന്റെ തീരുവ കണക്കിലെടുത്താല്‍ ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള കയറ്റുമതിക്ക് സാധ്യത കുറവാണ്. കയറ്റുമതി നിരക്ക് ഇന്ത്യ ഒരു ടണ്‍ കുരുമുളകിന് 8050 ഡോളര്‍, വിയറ്റ്‌നാം 6600, ശ്രീലങ്ക 6900 ,ഇന്തോനീഷ്യ 7300, ബ്രസീല്‍ 6300 ഡോളര്‍. കൊച്ചി കുരുമുളക് അണ്‍ ഗാര്‍ബിള്‍ഡ് കിലോ 692 രൂപ ഗാര്‍ബിള്‍ഡ് മുളക് 7 12 , പുതിയ മുളക് 682 രൂപ.
റബര്‍ വില ഉയര്‍ന്നു
അവധിവ്യാപാരത്തില്‍ ചൈന വില ഉയര്‍ത്തിയതോടെ കൊച്ചിയില്‍ ടയര്‍ കമ്പനികള്‍ റബര്‍ വില ഉയര്‍ത്തി. കിലോ 3 രൂപ വില ഉയര്‍ത്തിയാണ് റബര്‍ വാങ്ങിയത്.
ഉല്‍പ്പാദനം കുറഞ്ഞതോടെ വില്‍പ്പനക്ക് റബര്‍ വരവ് കുറവായിരുന്നു.
206 രൂപയില്‍ വില്‍പ്പന തുടങ്ങിയ ചൈന 209 രൂപ വരെ വില ഉയര്‍ന്ന് വ്യാപാരം നടന്ന തോടെ അത്യവശ്യക്കാരായ വന്‍കിട ടയര്‍ കമ്പനികള്‍ റബര്‍ കിലോ 188 രൂപ വരെ വില ഉയര്‍ത്തി വാങ്ങി. വില്‍പ്പനക്ക് റബര്‍ വരവ് കുറഞ്ഞാല്‍ വീണ്ടും വില കൂടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും കര്‍ഷകരും. ആര്‍ എസ്സ്.എസ്സ്-4 കിലോ 187 രൂപ ആര്‍ എസ്സ്.എസ്സ്-5 കിലോ 183 രൂപ.
സ്വപ്‌നമെ
നിന്നെയുണര്‍ത്താന്‍
കൊതിക്കുന്നു പൊന്ന്
സ്വര്‍ണത്തിന് തിളക്കംകുടി. കഴിഞ്ഞ വാരം സ്വര്‍ണം പവന് 3400 രൂപയാണ് വില കൂടിയത്. യുക്രെയിന്‍,വെനസ്വേല, തുടങ്ങിയരാജ്യങ്ങള്‍ക്ക് മേലുള്ള അക്രമങ്ങളാണ് ആഗോള തലത്തില്‍ സ്വര്‍ണ വില ഉയര്‍ന്നത്.
രാജ്യാന്തര വിലയില്‍ സ്വര്‍ണം ഔണ്‍സിന് (311 ഗ്രാം ) കഴിഞ്ഞ വാരം 26ഡോളര്‍ വില കൂടി ഔണ്‍സി ന് 4509 ഡോളര്‍. രൂപ 90.27 ആയി ഇടിഞ്ഞു.
വെളിച്ചെണ്ണ
'വളിച്ചണ്ണാ'
സംസ്‌ഥാനത്ത് വെളിച്ചെണ്ണ വില വീണ്ടും കുറഞ്ഞു. ഡിമാന്‍ഡ് കുറഞ്ഞതാണ് വില വീണ്ടും ഇടിഞ്ഞത്.
അയല്‍ സംസ്‌ഥാനങ്ങളില്‍ നിന്ന് കൊപ്രയും വെളിച്ചെണ്ണയും ധാരാളമായി സംസ്‌ഥാനത്തേക്ക് വില്‍പ്പനക്കെത്തിയതും വില ഇടിയാന്‍ ഇടയാക്കി.
കൊച്ചിയില്‍ വെളിച്ചെണ്ണ ലിറ്ററിന് അഞ്ച് രൂപയും കൊപ്ര കിലോ ഒരു രൂപയും തൃശൂര്‍ വെളിച്ചെണ്ണയ്‌ക്ക് 5 രൂപയും കൊപ്രയ്‌ക്ക് ഒരു രൂപയും കോഴിക്കോട് വെളിച്ചെണ്ണയ്‌ക്ക് രണ്ട് രൂപയും വില കുറഞ്ഞു കോഴിക്കോട് കൊപ്ര കിലോ ഒരു രൂപ വില കൂടി.കാങ്കയം മാര്‍ക്കറ്റില്‍ വെളിച്ചെണ്ണയ്‌ക്ക് രണ്ട് രൂപ വില കുറഞ്ഞു. കൊച്ചി വെളിച്ചെണ്ണ മില്ലിംഗ് ലിറ്ററിന് 313 രൂപ തയ്യാര്‍ 308 രൂപ . കൊപ്രതെളിവ് 188 രൂപ തയ്യാര്‍ 186 രൂപ.തൃശൂര്‍ വെളിച്ചെണ്ണ 313 രൂപ കൊപ്ര 191 രൂപ കോഴിക്കോട് വെളിച്ചെണ്ണ 334 രൂപ കൊപ്ര 201 രൂപ. കാങ്കയം വെളിച്ചെണ്ണ 224 രൂപ കൊപ്ര 170 രൂപ. കൊച്ചിയില്‍ കഴിഞ്ഞ വാരം 34000 ലിറ്റര്‍ വെളിച്ചെണ്ണ വില്‍പ്പനക്കെത്തി.
കുളിര് മുതലാക്കി
തേയില
തണുപ്പ് കൂടുന്നതോടെ തേയിയ്‌ക്ക് നല്ല ഡിമാന്റും വിലയും കൂടുന്നു. കഴിഞ്ഞ വാരം നടന്ന ലേലത്തില്‍ കയറ്റുമതിക്കാര്‍ ഗള്‍ഫ് ഡിമാന്റില്‍ ഇല തേയില കിലോ അഞ്ച് രൂപ വില ഉയര്‍ത്തിയാണ് വാങ്ങിയത്. വിവിധ പായ്‌ക്കറ്റ് വ്യാപാരികള്‍ പൊടി തേയിലകിലോ 7 രൂപ വില ഉയര്‍ത്തി വാങ്ങി. കഴിഞ്ഞ രണ്ടാഴ്‌ച്ചക്കിടയില്‍ തേയില കിലോ പാതി നാല് രൂപയാണ് വില കൂടിയത്.
ഇല തേയില 215,500 കിലോയും പൊടി തേയില 600,900 കിലോയും ലേലത്തില്‍ വില്‍പ്പനക്കെത്തി. ലേലത്തില്‍ വില്‍പ്പനക്ക് തേയില വരവ് കുറഞ്ഞ് തുടങ്ങി.