-->
മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അറസ്റ്റിലായ വിഷയത്തിൽ ഷാഫി പറമ്പിൽ എം പിക്കെതിരെ ഒളിയമ്പുമായി പി. സരിൻ. രാഹുൽ വടകരയിൽ ഫ്ലാറ്റുണ്ടെന്ന് പറഞ്ഞുവെന്നും, അങ്ങോട്ട് ചെല്ലണമെന്നും ആവശ്യപ്പെട്ടുവെന്നും മൂന്നാം ബലാത്സംഗക്കേസിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ പറയുന്നു. വടകരയിൽ രാഹുൽ മാങ്കൂട്ടത്തിലിനു ഫ്ലാറ്റ് ഉള്ളതായി വടകരക്കാർക്ക് ആർക്കെങ്കിലും അറിവുണ്ടോയെന്നും സ്ഥലം എം പിയോട് ചോദിച്ച് ആരെങ്കിലും അറിയിച്ചാലും മതിയെന്നും പി സരിൻ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
സരിൻ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിന്റെ പൂർണ രൂപം:
'രാഹുൽ മാങ്കൂട്ടത്തിലിൻ്റെ റിമാൻഡ് റിപ്പോർട്ടിൻ്റെ ഭാഗമായുള്ള മൂന്നാമത്തെ FIR മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് വായിക്കുകയായിരുന്നു.
'ഒന്നാണെങ്കിൽ അബദ്ധം, മൂന്നാണെങ്കിൽ മാനസിക വൈകൃതം'; രാഹുൽ മാങ്കൂട്ടത്തിൽ ഉന്നതനായ സൈക്കോയെന്ന് യൂത്ത് കോൺഗ്രസ് നേതാവ്
പരാതിയുടെ അഞ്ചാം പേജിൽ ആവലാതിക്കാരി പറയുന്നത് ഇങ്ങനെയാണ്:
"വടകരയിൽ ഫ്ലാറ്റുണ്ടെന്നും മറ്റൊരു ദിവസം വടകരയിലേക്ക് ചെല്ലണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു."
വടകരയിൽ രാഹുൽ മാങ്കൂട്ടത്തിലിനു ഫ്ലാറ്റ് ഉള്ളതായി വടകരക്കാർക്ക് ആർക്കെങ്കിലും അറിവുണ്ടോ?
സ്ഥലം MP യോട് ചോദിച്ച് ആരെങ്കിലും അറിയിച്ചാലും മതി. ഇല്ലെങ്കിൽ,
പിന്നെ ചോദിക്കാൻ വരുന്നത് പോലീസായിരിക്കും,
കേരളാ പൊലീസ്'- പി സരിൻ
വടകരയിലെ ഫ്ലാറ്റ് വിഷയത്തിൽ ഡിവൈഎഫ്ഐയും പ്രതികരിച്ചു. വടകരയിൽ ഫ്ലാറ്റുള്ളത് ആർക്കാണെന്നും ആ വഴിയും ഗൗരവമായ അന്വേഷണം നടക്കണമെന്നും പെൺകുട്ടികളെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുക, ക്രൂരമായി ബലാത്സംഗം ചെയ്യുക, ഗർഭഛിദ്രം നടത്തുക, അതിനുള്ള പണം ദുരന്തബാധിതർക്കുള്ള ഫണ്ടിൽനിന്നുപയോഗിക്കുക തുടങ്ങി എത്രമാത്രം ഹീനമായ കാര്യമാണ് ചെയ്യുന്നതെന്നും വി കെ സനോജ് പ്രതികരിച്ചു.