Saturday, March 14, 2026 Last Updated 25 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 02.04 PM

വിവാഹശേഷം ഭാര്യവീട്ടുകാര്‍ക്ക് ഭക്ഷണം പാകംചെയ്ത് നല്‍കി വരന്‍: സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം

groom, cook, food, in-laws

ഓരോ രാജ്യത്തും വിവാഹവുമായി ബന്ധപ്പെട്ട് ഓരോ ആചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ വിവാഹങ്ങളും ഇത്തരത്തില്‍ സവിശേഷമായ പല ആചാരങ്ങള്‍ക്കും പേരുകേട്ടതാണ്. അതില്‍ ഏറ്റവും ജനപ്രിയമായ ഒന്നാണ് 'പെഹ്ലി രസോയി'. സാധാരണയായി നവവധു ഭര്‍തൃവീട്ടിലെ അടുക്കളയില്‍ ആദ്യമായി വിഭവങ്ങള്‍ തയ്യാറാക്കുന്ന ചടങ്ങാണിത്. എന്നാല്‍ അടുത്തിടെ ഈ ആചാരം തികച്ചും വ്യത്യസ്തമായ ഒരു വഴിത്തിരിവിലൂടെ കടന്നുപോയി. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍, വധുവിന് പകരം വരന്‍ തന്റെ ഭര്‍തൃവീട്ടുകാര്‍ക്കായി പിസ്സയും മഷ്‌റൂം െ്രെഫയും തയ്യാറാക്കി ഈ ചടങ്ങ് നിര്‍വഹിച്ചു.

ഭക്ഷണം വിളമ്പിയ ശേഷം കുടുംബാംഗങ്ങള്‍ അത് ആസ്വദിച്ചു കഴിക്കുന്നതും വരന്റെ പരിശ്രമത്തെ അഭിനന്ദിക്കുന്നതും വീഡിയോയില്‍ കാണാം. കുടുംബത്തിന് വേണ്ടി പാചകം ചെയ്യുക എന്നത് വധുവിന്റെ മാത്രം കടമയല്ലെന്നും, അത് തുല്യ ഉത്തരവാദിത്തമാണെന്നും അടിവരയിടുന്നതായിരുന്നു ഈ മാറ്റം. പൂക്കളാല്‍ അലങ്കരിച്ച ഗ്യാസ് സ്റ്റൗവിന് മുന്നിലേക്ക് കുടുംബാംഗങ്ങള്‍ വരനെ സ്വാഗതം ചെയ്യുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. തുടര്‍ന്ന് അടുക്കളയില്‍ പച്ചക്കറികള്‍ അടുക്കി വെച്ചിരിക്കുന്നതും വരന്‍ പിസ്സയും മഷ്‌റൂം വിഭവവും വളരെ വൈദഗ്ധ്യത്തോടെ തയാറാക്കുന്നതും കാണാം. പാചകത്തേക്കാള്‍ ഉപരിയായി, ആദ്യത്തെ ഉരുള കഴിച്ചപ്പോള്‍ ഭാര്യവീട്ടുകാരുടെ മുഖത്തുണ്ടായ സന്തോഷമാണ് ഈ വീഡിയോയിലെ ഹൈലൈറ്റ്.

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോയ്ക്ക് 'മരുമകന്റെ ആദ്യ പാചകം, സ്‌നേഹം അവനെ അടുക്കള വരെ എത്തിച്ചു' എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്. 'പച്ചക്കറികള്‍ മുറിച്ചു നല്‍കുക എന്നതാണ് യഥാര്‍ത്ഥ ജോലി, അത് നേരത്തെ തന്നെ ചെയ്തു കഴിഞ്ഞിരുന്നു' എന്ന് ഒരാള്‍ പരിഹസിച്ചപ്പോള്‍, 'പുതിയ ഭാരതത്തിന്റെ ഊര്‍ജ്ജമാണിതെന്നും ഇത്തരം നിമിഷങ്ങള്‍ പ്രതീക്ഷ നല്‍കുന്നു' എന്നും മറ്റൊരാള്‍ കുറിച്ചു. വരന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ചതാണോ എന്ന് ചിലര്‍ ചോദിച്ചപ്പോള്‍, തന്റെ വീട്ടില്‍ ഇതേപോലെ ഭര്‍ത്താവാണ് ആദ്യമായി പാചകം ചെയ്തതെന്ന് ഒരു യുവതിയും സാക്ഷ്യപ്പെടുത്തി.

Ads by Google
Sunday 11 Jan 2026 02.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW