-->
മട്ടാഞ്ചേരി: സ്വര്‍ണവില വീണ്ടും കുടി. ഗ്രാമിന് 105 രൂപ കുടി ഗ്രാമിന് 12,875 രൂപയായി. പവന് 840 രൂപ കുടി 1,03,000 രൂപയിലെത്തി.
രാജ്യാന്തര വിപണി ശനിയാഴ്‌ച്ചകളില്‍ പ്രവര്‍ത്തിക്കാറില്ലെങ്കിലും വെള്ളിയാഴ്‌ച്ച വൈകിട്ട് രാജ്യാന്തര വില ഉയര്‍ന്നതിന് ചുവട് പിടിച്ചാണ് ഇന്നലെ ആഭ്യന്തരവില ഉയര്‍ത്തിയത്. രാജ്യാന്തര വില സ്വര്‍ണം ഔണ്‍സിന് (31.1 ഗ്രാം) 4,475 ഡോളറില്‍നിന്ന വൈകിട്ട് 4,509 ഡോളറായി ഉയര്‍ന്നിരുന്നു. റഷ്യ- യുൈക്രന്‍ യുദ്ധം അമേരിക്ക വെനസ്വേലയില്‍ നടത്തുന്ന അധിനിവേശം ഇറാനിലെ അഭ്യന്തര കലാപം തുടങ്ങിയ രാഷ്‌ടീയ സംഭവങ്ങളാണ് സ്വര്‍ണ വര്‍ധിക്കാന്‍ കാരണമായതെന്ന് സാമ്പത്തിക വിദഗ്‌ദ്ധര്‍ പറയുന്നു. യുദ്ധഭീതി നിലനില്‍ക്കുന്നത് കൊണ്ട് സ്വര്‍ണവില ആഗോള തലത്തില്‍ വര്‍ധിക്കുമെന്നാണു സാമ്പത്തികവിദഗ്‌ദ്ധര്‍. കഴിഞ്ഞ ഒരാഴ്‌ച്ചക്കിടയില്‍ സ്വര്‍ണം പവന് 1640 രൂപയാണ് കൂടിയത്.
24 കാരറ്റ് പവന് 920 രൂപ കൂടി പവന് 112380 രൂപ. 18കാരറ്റ് പവന് 690 രൂപ കൂടി പവന് 84280 രൂപ. വെള്ളി ഗ്രാമിന് ഏഴ് രൂപ കൂടി ഗ്രാമിന് 275 രൂപ. വിനിമയ നിരക്കില്‍ രൂപ 90.27 ആയി ഇടിഞ്ഞു.